ദിലീപിനെ രക്ഷിക്കാൻ പതിനെട്ടടവും പയറ്റി നോക്കി, കണക്കിന് മറുപടി കൊടുത്ത് പത്മപ്രിയ- ചമ്മിയ മുഖവുമായി സിദ്ദിഖും മുകേഷും

വ്യാഴം, 9 ഓഗസ്റ്റ് 2018 (11:27 IST)

നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും സസ്പെൻ‌ഡ് ചെയ്യുന്നതിനെ കുറിച്ച് തീരുമാനിക്കുന്നതിനായി അമ്മയിൽ രഹസ്യവോട്ടെടുപ്പ്. വനിത അംഗങ്ങളുമായി ചേർന്ന് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് അമ്മ ഇത്തരത്തിലൊരു തീരുമാനം അറിയിച്ചിരിക്കുന്നത്. 
 
ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാർവതി തിരുവോത്ത് എന്നിവരുമായി ‘അമ്മ’ നേതൃത്വം ചർച്ച നടത്തിയിരുന്നു. സംഘടനയിൽ നിന്നും ദിലീപിനെ സസ്‌പെൻ‌ഡ് ചെയ്യണമെന്ന നടിമാരുടെ ആവശ്യം സംഘടന അംഗീകരിക്കുകയായിരുന്നു. ഇതിനുവേണ്ടി രഹസ്യവോട്ടെടുപ്പ് നടത്താമെന്നായിരുന്നു അമ്മയുടെ തീരുമാനം.
 
ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്നായിരുന്നു മുകേഷിന്റെ വാദം. ഇതിനെ അതിശക്തമായി എതിർത്തു. ദിലീപ് പ്രതിയാണെന്ന് അവർ തറപ്പിച്ചു പറയുകയായിരുന്നു. മുകേഷിന്റേയും സിദ്ദിഖിന്റേയും വാദങ്ങളൊന്നും മോഹൻലാൽ മുഖവിലയ്ക്കെടുത്തില്ല.  
 
അടുത്ത ജനറൽബോഡിയിൽ പരസ്യവോട്ടെടുപ്പ് ആകാമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. പക്ഷേ, ജോയ് മാത്യു ഇതിനെ എതിർത്തു. പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും പലതരത്തിലുള്ള ഭീഷണികൾക്ക് സാധ്യതയുണ്ടെന്നും അതിനാൽ രഹസ്യവോട്ടെടുപ്പ് മതിയെന്നുമായിരുന്നു ജോയ് മാത്യു നിർദേശിച്ചത്. ഇതിനെ തുടർന്നാണ് രഹസ്യവോട്ടെടുപ്പ് നടത്താമെന്ന തീരുമാനമായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വൃഷ്‌ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2399 അടിയിലേക്ക്, ട്രയൽ റൺ പന്ത്രണ്ടിന്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മഴയുടെ ശക്തികൂടുന്നതിനനുസരിച്ച് അണക്കെട്ടിലെ ...

news

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല

മീൻപിടുത്ത ബോട്ടിൽ കപ്പലിടിച്ച് ഉണ്ടായ അപകടത്തിൽ കാണാതായ ഒൻപതുപേർക്കായി തിരച്ചിൽ ...

news

ഇടുക്കിയിൽ ശക്തമായ മഴ; അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്, ഒരു ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മഴയുടെ ശക്തികൂടുന്നതിനനുസരിച്ച് അണക്കെട്ടിലെ ...

news

വിട്ടുമാറാതെ മഴ, കേരളത്തെ ഭീതിയിലാഴ്‌ത്തി ഉരുൾപൊട്ടൽ; സംസ്ഥാനത്ത് ഇതുവരെ 16 മരണം

സംസ്ഥാനത്ത് മഴ ശക്തമായിതന്നെ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇതുവരെ 16 പേർ ...

Widgets Magazine