'എല്ലാം മോഹൻലാൽ അറിഞ്ഞിരുന്നു': താൻ ചതിക്കപ്പെട്ടെന്ന് ഹണി റോസ്

'എല്ലാം മോഹൻലാൽ അറിഞ്ഞിരുന്നു': താൻ ചതിക്കപ്പെട്ടെന്ന് ഹണി റോസ്

Rijisha M.| Last Updated: വ്യാഴം, 9 ഓഗസ്റ്റ് 2018 (15:50 IST)
നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരൽ ഹർജി നൽകിയ താൽ ചതിക്കപ്പെട്ടെന്ന് ഹണി റോസിന്റെ വെളിപ്പെടുത്തൽ. ചൊവ്വാഴ്ച നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു.

'ഹർജി തയ്യാറാക്കിയത് ബാബുരാജാണ്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ബാബുരാജുമായി താൻ സംസാരിച്ചത്. ഒപ്പ് വാട്സാപ്പില്‍ അയച്ചുതന്നാല്‍ മതിയെന്ന് പറഞ്ഞു. ഹര്‍ജിയിലെന്താണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവർ അതിന് സമ്മതിച്ചില്ല. അതുപറ്റില്ലെന്നും ഹര്‍ജി കാണണമെന്നും പറഞ്ഞപ്പോള്‍ ഒന്നും മൂന്നും പേജുകള്‍ അയച്ചുതന്നു. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. ഇത് താൻ അറിഞ്ഞിരുന്നില്ല'- ഹണി റോസ് പറഞ്ഞു.

ഹര്‍ജി നല്‍കിയത് വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വ്യക്തിപരമായ തീരുമാനത്തിലായിരുന്നു എന്നായിരുന്നു മറ്റ് അമ്മ ഭാരവാഹികളുടെ നിലപാട്. കേസിൽ കക്ഷിചേരാനുള്ള തീരുമാനം പാളിയതിന്റെ ഉത്തരവാദിത്വം മുഴുവൻ അവരിലേക്ക് മാത്രം ഒതുക്കുകയായിരുന്നു.

ഹര്‍ജി നല്‍കാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും വനിതാ അംഗങ്ങള്‍ സ്വന്തം താത്പര്യപ്രകാരം ചെയ്തതാണെന്നും ചൊവ്വാഴ്ച നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം ട്രഷറര്‍ ജഗദീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടിയാലോചന ഉണ്ടായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :