ട്രെയിനില്‍ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: കേസ് നിര്‍ണായക ഘട്ടത്തില്‍ - കുറ്റപത്രം സമര്‍പ്പിച്ചു

ട്രെയിനില്‍ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: കേസ് നിര്‍ണായക ഘട്ടത്തില്‍ - കുറ്റപത്രം സമര്‍പ്പിച്ചു

sanusha , molest , sanusha , train , police case , arraest , ആന്റോ ബോസ് , സനുഷ , ട്രെയിന്‍ യാത്ര , പീഡന ശ്രമം
തൃശ്ശൂര്‍| jibin| Last Updated: ബുധന്‍, 23 മെയ് 2018 (10:30 IST)
ട്രെയിന്‍ യാത്രയ്‌ക്കിടെ നടി സനുഷയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40)ഇപ്പോള്‍ ജാമ്യത്തിലാണ്. തൃശ്ശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി സനൂഷ രഹസ്യമൊഴി നല്‍കിയിരുന്നു. ഈ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചതും.

ഫെബ്രുവരി ഒന്നിനു മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ആന്റോ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ചത്. പുലർച്ചെ ഒരു മണിയോടെ ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം.

എസി എവൺ കോച്ചിൽ മുകളിലത്തെ ബെര്‍ത്തില്‍ ഉറങ്ങുകയായിരുന്ന സനുഷയെ സഹയാത്രികനായ ആന്റോ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ബഹളം വെക്കുകയും മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു.

തിരൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ആന്റോ ഷൊര്‍ണൂര്‍ എത്തിയപ്പോഴാണ് ജനറല്‍ ടിക്കറ്റ് മാറ്റി എസി കോച്ചില്‍ കയറിയത്.

18 പേരില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റെയില്‍വേ ഇന്‍സ്‌പെക്ടര്‍ എം.കെ. കീര്‍ത്തിബാബുവിന്റെ നേതൃത്വത്തില്‍ തെളിവ് ശേഖരിച്ചിരുന്നു. അതേസമയം, ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :