തനുശ്രീ ദത്തയ്ക്ക് പിന്നാലെ ലൈംഗിക പീഡനങ്ങൾ വെളിപ്പെടുത്തി ചിന്മയി ശ്രീപാദ!

അപർണ| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (17:00 IST)
തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലുകൾ ബോൾവുഡിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യയിലെ പ്രശസ്ത ഗായിക ചിന്മയി ശ്രീപാദയും താന്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

‘എനിക്ക് എട്ട്, ഒന്‍പത് വയസ്സ് മാത്രമേ അന്ന് പ്രായമുണ്ടായിരുന്നപ്പോഴാണ് ആ സംഭവം. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡ് ചെയ്യുന്നതിന്റെ
തിരക്കിലായിരുന്നു. പെട്ടെന്ന് ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ആ സംഭവം.’ ചിന്മയി തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഇതിനുശേഷം താൻ വളർന്നപ്പോഴും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. സമൂഹത്തില്‍ ഏറെ ബഹുമാന്യനായ വ്യക്തിയായിരുന്നു അന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അയാള്‍ എന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചിന്മയി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :