അണിയറയിലൊരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം!

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (13:07 IST)

മലയാളത്തിന്റെ കുഞ്ഞിക്കയും തെലുങ്ക് സൂപ്പർ താരം വെങ്കിടേഷും ഒന്നിക്കുന്നു. പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇതിഹാസ സമാനമായ ഒരു യുദ്ധകാല സിനിമയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ‍. മഹാനടിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു.

ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. എന്നാൽ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗോപി സുന്ദര്‍ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്.
 
മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ നാല്‍പ്പതോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം കമല്‍ ഹസ്സന്‍ സംവിധാനം ചെയ്ത വിശ്വരൂപം 2 ആണ്. നിഖില്‍ ഖോദ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഏഷ്യയിലെ ഏറ്റവും വലിയ സിനിമയുമായി മോഹൻലാൽ !

മലയാളത്തിൽ ഇപ്പോൾ ഏറ്റവും വലിയ ബജറ്റിൽ സിനിമകൾ ചെയ്യുന്നത് മോഹൻലാൽ ആണ്. അദ്ദേഹത്തിന്റെ ...

news

'ഉണ്ട'യുമായി മമ്മൂട്ടി എത്തുന്നത് പൊളിച്ചടുക്കാൻ തന്നെ; ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

കൈ നിറയെ ചിത്രങ്ങളുമായി മലയാളത്തിന്റെ മെഗാസ്‌റ്റാർ തിരക്കിലാണ്. അനുരാഗ കരിക്കിൻ വള്ളം ...

news

'രണ്ട് തവണ കുതിര എന്നെ കുടഞ്ഞെറിഞ്ഞു': കായംകുളം കൊച്ചുണ്ണിയിലെ സാ‍ഹസികമായ കുതിര സവാരിയെക്കുറിച്ച് നിവിൻ

സാഹസികമായിരുന്നു കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ജീവിതം, അപ്പോൾ ആ കഥാപാത്രത്തെ ...

news

കായംകുളം കൊച്ചുണ്ണിയെ കാണാൻ ആകാംക്ഷയിൽ ആരാധകർ; തിങ്കളാഴ്ച മുതൽ റിസർവേഷൻ ആരംഭിക്കും

റോഷൻ ആൻഡ്ര്യൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചരിത്ര സിനിമ കായംകുളം കൊച്ചുണ്ണി ...

Widgets Magazine