‘പുസ്തകത്തിൽ വായിച്ച‍ ആ ഇടം തേടിയുള്ള യാത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത്‘: സുപ്രിയയുമായി താൻ പ്രണയത്തിലായ നിമിഷം പങ്കുവച്ച് പൃഥ്വി

Sumeesh| Last Updated: തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (15:17 IST)
വിവാഹിതനായി ഏറെ നാളുകൾക്ക് ശേഷം താന്റെ ജീവിത പങ്കാളിയുമായി പ്രണയത്തിലായ നിമിഷത്തെക്കുറിച്ച് വെളിപ്പെടൂത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയയുമായുള്ള സൌഹൃദം പിന്നീട് പ്രണയമായി മാറിയത് ഒരു പുസ്തകവും ആ പുസ്തകത്തിലെ ഇടം തേടി സുപ്രിയയോടൊപ്പമുള്ള യാത്രയുമണ് എന്ന് പൃഥ്വി പറയുന്നു.

‘തെന്നിന്ത്യൻ സിനിമയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യുന്നനായാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോൾ ഞാൻ തിരക്കിലായിരുന്നു. പിന്നീട് തിരക്കൊഴിഞ്ഞ് ഞാൽ തിരികെ വിളിച്ചപ്പോൾ സുപ്രിയ തീയറ്ററിലായിരുന്നു. ഫോണിലൂടെ ഇരുവർക്കുമിടയിൽ സൌഹൃദം വളർന്നു.

സിനിമയോടും പുസ്തകത്തോടുമുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ സമാനമാണെന്ന് അടുത്തറിഞ്ഞതോടെ മനസിലായി. പക്ഷെ സുപ്രിയയോടെ എന്റെ ഉള്ളിൽ പ്രണയം തോന്നാൻ കാരണാമായത് ഒരു പുസ്തകമാണ്‘. ഗാഗ്രി ഡേവിഡ് റോബർട്ട്സിന്റെ ശാന്താറാം എന്ന പുസ്തകത്തിൽ മുംബൈയെക്കുറിച്ച് വായിക്കാനിടയാതാണ് ഇരുവർക്കുമിടയിൽ പ്രണയം വളരാൻ കാരണമായത് എന്ന് പൃഥ്വി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :