ഏഷ്യയിലെ ഏറ്റവും വലിയ സിനിമയുമായി മോഹൻലാൽ !

BIJU| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (12:47 IST)
മലയാളത്തിൽ ഇപ്പോൾ ഏറ്റവും വലിയ ബജറ്റിൽ സിനിമകൾ ചെയ്യുന്നത് ആണ്. അദ്ദേഹത്തിന്റെ ഒടിയൻ ഒരുങ്ങുന്നത് 50 കോടി രൂപ ബജറ്റിലാണ്. ലൂസിഫറിനും അതേ ബജറ്റാണ്. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ബജറ്റ് 45 കോടിയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'കുഞ്ഞാലിമരക്കാർ' 100 കോടി രൂപ ബജറ്റിലാണ് ചെയ്യുന്നത്.

അതേ സമയം, മോഹൻലാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയുമായി വരികയാണ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ വി എ സംവിധാനം ചെയ്യുന്ന 'മഹാഭാരതം' 1000 കോടി ബജറ്റിലാണ് വരുന്നത്. രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്യുന്ന സിനിമ രണ്ട് ഭാഗങ്ങളിലായാണ് വരുന്നത്.

യു എ ഇ ആസ്ഥാനമായുള്ള ബിസിനസ് ചക്രവർത്തി ബി ആർ ഷെട്ടിയാണ് മഹാഭാരതത്തിന് പണം മുടക്കുന്നത്. ഏഷ്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിലേറ്റവും വലിയ ചിത്രമായ മഹാഭാരതയിൽ 100ലധികം പ്രധാന കഥാപാത്രങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെയാണ് താരങ്ങളെ തെരഞ്ഞെടുക്കുന്നത്. ഭീമസേനനായി മോഹൻലാൽ എത്തുന്ന സിനിമയിൽ ഭീഷ്‌മരായി അമിതാഭ് ബച്ചൻ അഭിനയിക്കുമെന്നാണ് അറിയുന്നത്.

ഭീമന്റെ കാഴ്ചപ്പാടിൽ മഹാഭാരത കഥ പറയുന്ന സിനിമയുടെ ചിത്രീകരണം 2019 പകുതിയോടെ ആരംഭിക്കും. ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഈ സിനിമ ചിത്രീകരിക്കും. വിദേശഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. വിദേശത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരായിരിക്കും കൂടുതലായും സഹകരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :