ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്തത് കുടുംബത്തോടെ നാട്ടില്‍ നിന്നും ഓടിക്കാന്‍!

വെള്ളി, 13 ഏപ്രില്‍ 2018 (14:37 IST)

കതുവയിലെ രസാന ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ കണ്ണുകള്‍ പായുന്നത്. രാജ്യം മുഴുവന്‍ ആസിഫ ബാനുവെന്ന എട്ടുവയസ്സുകാരിയുടെ നീതിക്കായി അലമുറയിടുമ്പോള്‍ അവളുടെ മാതാപിതാക്കള്‍ സ്വന്തം വീട്ടില്‍ ഇല്ല. മകളുടെ മരണത്തിന് കാരണമായത് ഹിന്ദു - മുസ്ലിം വേര്‍തിരിവ്. 
 
ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ള പ്രദേശത്ത് നാലു മുസ്ലിം കൂംടുംബമാണ് ഉള്ളത്. അതില്‍ ഒന്ന് ആസിഫയുടേതാണ്.  മുസ്‌ളീങ്ങള്‍ക്ക് വില്‍പ്പന നടത്തിയ ഈ ഭൂമി തിരിച്ചു കൊടുക്കണമെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത് മുതലാണ് ഇവിടെ പ്രശ്‌നം രൂക്ഷ സ്ഥിതിയിലായത്. 
ഹിന്ദുക്കള്‍ക്ക് ഭൂമി ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല.

നാട്ടില്‍ നിന്നും മുസ്ലിം കുടുംബത്തെ മുഴുവന്‍ ഓടിക്കാന്‍ അവര്‍ ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലും ഇവിടെ അടക്കാന്‍ ഹിന്ദുക്കള്‍ അനുവദിച്ചില്ല. മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഗ്രാമീണര്‍ കുടുംബാംഗങ്ങളെ ആക്രമിച്ചു. 
 
കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജനങ്ങള്‍ ആക്രമിച്ചെന്നും ഭൂമി മടക്കിക്കൊടുത്തില്ലെങ്കില്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി കുട്ടിയുടെ അമ്മാവന്‍ മൊഹമ്മദ് ജാന്‍ പറഞ്ഞു.  
 
രസാനാ ഗ്രാമത്തിലെ ദേവസ്ഥാനത്ത് വെച്ചായിരുന്നു കുട്ടിയെ ബലാത്സംഗം ചെയ്തത്. ശേഷം വനപ്രദേശത്ത്  മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കേസിലെ പ്രധാനപ്രതിയും ആസൂത്രണം നടത്തിയതും സാഞ്ജിറാം എന്നയാളുടെ മകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രണ്ടാനച്ഛന്‍ ഒമ്പതുകാരിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; പീഡന വിവരം വെളിപ്പെടുത്തിയത് കുട്ടിയുടെ മാതാവ്

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് രണ്ടാനച്ഛന്‍ കു​ട്ടി​യെ ലൈംഗികമായി ഉപയോഗിച്ചത്. ഈ ...

news

എനിക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു: ഫഹദ് ഫാസില്‍

65ആമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മിന്നിത്തിളങ്ങി മലയാള സിനിമ. പ്രത്യേക ...

news

കണ്ണൂരിൽ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; ആർ എസ് എസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകന്റെ കൈപ്പത്തി ...

news

ഭീഷണി തുടരുന്നു; ആസിഫാ ബാനുവിന്റെ കുടുംബം നാട് വിട്ടു

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫാ ബാനുവിന്റെ ...

Widgets Magazine