രാജ്യവ്യാപകം പ്രതിഷേധം ശക്തമായി, മുട്ടുമടക്കി സര്‍ക്കാര്‍; ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗര്‍ അറസ്റ്റില്‍

വെള്ളി, 13 ഏപ്രില്‍ 2018 (09:13 IST)

രണ്ട് പീഡനമാണ് രാജ്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒന്ന്, കശ്മീരിലെ ആസിഫ ബാനുവെന്ന എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവവും മറ്റൊന്ന് ഉത്തര്‍പ്രദേശില്‍ പ്തിനെട്ടുകാരിയെ ബിജെപി എം എല്‍ എ അടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്തതും.
 
യുപിയിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിസ്ഥാനത്ത് ബിജെപി എം എല്‍ എ ആയതിനാലാണ് നടപടി ഉണ്ടാകാത്തതെന്നും ആരോപണമുയര്‍ന്നിരുന്നു. 
 
ഇപ്പോഴിതാ, സംഭവത്തില്‍ വന്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ബിജെപി കുല്‍ദീപ് സിങ് സെംഗറിനെ അറസ്റ്റ് ചെയ്തു. സിബിഐയാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ലക്‌നൗവിലെ വീട്ടില്‍ നിന്നും എംഎല്‍എയെ സിബിഐ കസ്റ്റഡിയിലെടുക്കയായിരുന്നു.
 
വ്യാഴാഴ്ച വൈകുന്നേരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഉത്തര്‍പ്രദേശില്‍ മകളെ കൂട്ടബലാത്സംഗം ചെയ്ത എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പ്രതികരിച്ച പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ട് തലയൂരാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊലപാതകം ക്രൈം റേപ് പീഡനം ബിജെപി ഉത്തര്‍പ്രദേശ് Murder Crime Rape Arrest Bjp Utterpradesh

വാര്‍ത്ത

news

‘ആസിഫയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകരുത്’- അഭിഭാഷകയ്ക്ക് ഭീഷണി

ജമ്മു കാശ്മീരിലെ കത്തുവയില്‍ പൊലീസുകാരടക്കം എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ...

news

ആസിഫയുടെ നീതിയ്ക്കായി രാജ്യം ഒന്നിച്ചപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു; ബിജെപിയെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി യോഗം വിളിച്ചു

കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരിയെ പൊലീസ് അടങ്ങുന്ന സംഘം ഏഴ് ദിവത്തോളം കൂട്ടബലാത്സംഗം ...

news

ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ?; സ്വാമി സന്ദീപാനന്ദ ഗിരി

ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ആസിഫ ബാനുവെന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ...

news

ഇനിയൊരു ആസിഫ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യയിലെ നിയമവ്യവസ്ഥ ശക്തിപ്പെടണം: മഞ്ജു വാര്യര്‍

ആസിഫയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതിഷേധം ...