‘ദൈവത്തെ കാണ്മാനില്ല’ - വികാരഭരിതനായി അരുണ്‍ ഗോപി

വെള്ളി, 13 ഏപ്രില്‍ 2018 (09:22 IST)

Widgets Magazine

ആസിഫയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതിഷേധം രാജ്യമാകെ പുകഞ്ഞുകത്തുന്നു. സോഷ്യല്‍ മീഡിയയില്‍ ആസിഫ സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ടി വി ചാനലുകളില്‍ ആസിഫയ്ക്കെതിരായ ക്രൂരത തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.
 
സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അരുണ്‍ ഗോപി. വളരെ വികാരഭരിതമായിട്ടാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ തന്റെ വാക്കുകള്‍ കുറിച്ചിരിക്കുന്നത്. 
 
‘ദൈവത്തെ കാണ്മാനില്ല.... മനസാക്ഷി മരവിച്ച മനുഷ്യർക്കിടയിൽ ജീവിക്കാൻ കഴിയാതെ നാട് വിട്ടതാകാം.... വിലക്കപ്പെട്ട കനികൾ ഓരോന്നായി പിച്ചി ചീന്തി ദൈവത്തെ മനുഷ്യർ തന്നെ കല്ലെറിഞ്ഞു ഓടിച്ചതുമാകാം.!!! എന്തായാലും ഈ പിഞ്ചു കുഞ്ഞിന്റെ നിലവിളി കേൾക്കാൻ ദൈവം ഇല്ലായിരുന്നെങ്കിൽ... ഉറപ്പു, ദൈവത്തെ കാണാനില്ല!!!‘ - എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രാജ്യവ്യാപകം പ്രതിഷേധം ശക്തമായി, മുട്ടുമടക്കി സര്‍ക്കാര്‍; ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗര്‍ അറസ്റ്റില്‍

രണ്ട് പീഡനമാണ് രാജ്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒന്ന്, കശ്മീരിലെ ആസിഫ ബാനുവെന്ന എട്ട് ...

news

‘ആസിഫയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകരുത്’- അഭിഭാഷകയ്ക്ക് ഭീഷണി

ജമ്മു കാശ്മീരിലെ കത്തുവയില്‍ പൊലീസുകാരടക്കം എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ...

news

ആസിഫയുടെ നീതിയ്ക്കായി രാജ്യം ഒന്നിച്ചപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു; ബിജെപിയെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി യോഗം വിളിച്ചു

കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരിയെ പൊലീസ് അടങ്ങുന്ന സംഘം ഏഴ് ദിവത്തോളം കൂട്ടബലാത്സംഗം ...

news

ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ?; സ്വാമി സന്ദീപാനന്ദ ഗിരി

ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ആസിഫ ബാനുവെന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ...

Widgets Magazine