Last Modified ശനി, 27 ഏപ്രില്‍ 2019 (20:57 IST)
വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡന്‍ സമീപകാലത്തായി നടത്തിയ ഒരു പഠനം കൌതുകമുണര്‍ത്തുന്നതാണ്. 10 ഇന്ത്യന്‍ ഭാര്യമാരില്‍ ഏഴുപേരും അവരുടെ ഭര്‍ത്താക്കന്‍മാരെ വഞ്ചിക്കുന്നു എന്നാണ് ആ പഠനം കണ്ടെത്തിയത്. എന്തുകൊണ്ടാണ് ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ വഞ്ചിക്കുന്നത് എന്ന അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.
ഇന്ത്യന്‍ ഭര്‍ത്താക്കന്‍മാര്‍ വീട്ടുജോലികളില്‍ സഹായിക്കാത്തവരാണെന്നും അവരുടെ ദാമ്പത്യം വിരസമാണെന്നുമുള്ള കാരണത്താലാണത്രേ ഭാര്യമാര്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നത്.
മെട്രോപൊളിറ്റന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സ്ത്രീകളാണ് കൂടുതലായും തങ്ങളുടെ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് അകന്ന് മറ്റ് ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. ഈ വിവാഹേതര ഡേറ്റിങ് ആപ്പിന്‍റെ ഉപഭോക്താക്കളില്‍ 30 ശതമാനവും 34നും 49നും
ഇടയില്‍ പ്രായമുള്ള കുടുംബസ്ഥരാണെന്നാണ് ഗ്ലീഡന്‍ വെളിപ്പെടുത്തുന്നത്.
വിവാഹേതരബന്ധമുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ രസകരമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും വിരസതയില്‍ നിന്ന് മോചനം ലഭിക്കുമെന്നുമാണത്രേ ഇന്ത്യന്‍ ഭാര്യമാരില്‍ കൂടുതല്‍ പേരുടെയും മനസിലിരുപ്പ്.