സോളാര്‍ തട്ടിപ്പ്: അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ പീഡനക്കേസ്

 solar cheating case , solar , congress , saritha s nair , സോളാര്‍ കേസ് , കോണ്‍ഗ്രസ് , ലോക്‌സഭാ
കൊച്ചി| Last Updated: വ്യാഴം, 14 മാര്‍ച്ച് 2019 (17:07 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു.
ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയേ തുടര്‍ന്നാണ് നടപടി. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടീം സോളാര്‍ കമ്പനിയുടെ തട്ടിപ്പിന്റെ പിന്നാലെയാണ് അടുത്ത കേസ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :