റെക്കോർഡുകൾ വഴിമാറും, രാജാക്കന്മാർ വരുന്നു!

തിങ്കള്‍, 14 മെയ് 2018 (14:01 IST)

പുതുമകൾ തേടിപോകുന്നവരാണ് എന്നും മലയാളികൾ. പുതിയ പുതിയ പരീക്ഷണങ്ങളാണ് പുതിയ തലമുറ നടത്തുന്നത്. നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പണം വാരി വിതറുന്ന അനേകം ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട്. അതിൽ മൂന്നെണ്ണം മോഹൻലാലിന്റേതും ബാക്കി മൂന്നെണ്ണം മമ്മൂട്ടിയുടേതുമാണെന്നതും മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. 
 
മോഹന്‍ലാലിനെ നായകനാക്കി മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒടിയൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, രണ്ടാമൂഴം എന്നീ വമ്പൻ ചിത്രങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞതാണ്. ചിത്രത്തെ കുറിച്ചുള്ള ഒരോ വാർത്തകൾക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 
 
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസിനൊരുങ്ങുകയാണ്. ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് രണ്ടാമൂഴം. ആയിരം കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മലയാളത്തിലെ ഏറ്റവുമധികം ചിലവേറിയ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്. 
 
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിൽ മമ്മൂട്ടി ആണ് നായകൻ. ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. മറ്റൊന്ന് മാമാങ്കം ആണ്. ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം നവാഗനായ സജീവ് പിള്ളയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ മാമാങ്കമാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടിയ മകന് പൊലീസിന്റെ ഭീഷണി

മനോദൗർബല്യമുള്ള അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച മകനെതിരെ ...

news

വിരമിക്കലിന് ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

സർക്കാർ നൽകുന്ന പദവികൾ വിരമിച്ചതിന് ശേഷം സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ...

news

ബ്രിട്ടനിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു; മലയാളിക്ക് തടവുശിക്ഷ

ബ്രിട്ടനിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മലയാളി യുവാവിന് ...

news

പെൺകുട്ടിയെ പ്രതി മുൻപും പീഡിപ്പിച്ചിരുന്നു, മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്തത് അമ്മ; ഇരുവരും തമ്മിൽ മോശമായ ബന്ധം

മലപ്പുറത്തെ എടപ്പാളിലെ സിനിമാ തിയറ്ററിൽ വെച്ച് പത്തുവയസ്സുകാരി പീഡനത്തിനരായ സംഭവത്തിൽ ...

Widgets Magazine