നടൻ കലാശാല ബാബു അന്തരിച്ചു

അന്തഭദ്രത്തിലെ ജ്യോത്സ്യൻ ഗംഭീരമായിരുന്നു

അപർണ| Last Modified തിങ്കള്‍, 14 മെയ് 2018 (08:07 IST)
പ്രശസ്ത സിനിമാ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച അര്‍ദ്ധരാത്രിയിൽ എറണാകുളം ട്രസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം.

പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. നാടകവേദിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. ഇണയെത്തേടി എന്ന ചിത്രത്തിലാണ് ബാബു ആദ്യമായി അഭിനയിച്ചത്. ബാബു പിന്നീട് സിനിമയില്‍ സജീവ സാനിധ്യമാകുകയായിരുന്നു.

അഛ്ഛന്‍ വേഷങ്ങളിലും മുതിര്‍ന്ന കാരണവര്‍ വേഷങ്ങളിലുമാണ് സിനിമയില്‍ തിളങ്ങിയത്. അനന്തഭദ്രം സനിമയിലെ ജോല്‍സ്യന്‍ റോളും ബാലേട്ടന്‍ എന്ന സിനിമയിലെ അമ്മാവന്‍ കഥാപാത്രത്തേയും അദ്ദേഹം അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.

ഭാര്യ. ലളിത, മക്കള്‍ ശ്രീദേവി(അമേരിക്ക),വിശ്വനാഥന്‍(അയര്‍ലണ്ട്). മരുമകന്‍:ദീപു(കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍,അമേരിക്ക).

ടു കണ്‍ട്രീസ് , റണ്‍വേ, ബാലേട്ടന്‍, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :