ആദ്യം ഞെട്ടി, പിന്നെ നെടുവീർപ്പിട്ടു! - ധോണിയുടെ മുഖത്ത് ടെൻഷൻ?

‘സാക്ഷി അറിയരുത്‘ - ധോണി അവരോട് പറഞ്ഞു

അപർണ| Last Modified തിങ്കള്‍, 14 മെയ് 2018 (12:14 IST)
എത്ര വലിയ സംഭവമുണ്ടായാലും അതൊന്നും മുഖത്ത് കാണിക്കാതെ നടക്കുന്ന ആളാണ് മഹേന്ദ്രസിംഗ് ധോണി. ക്യാപ്റ്റൻ ‘കൂൾ’ എന്ന് ധോണിയെ വിളിക്കുന്നത് വെറുതേയല്ല. കളിക്കളത്തിലും ഗാലറിയിലും ക്യാമറയ്ക്ക് മുന്നിലും ധോണി ‘കുളാ’ണ്. മുൻ ഇന്ത്യൻ നായകൻ തന്റെ വ്യക്തി ജീവിതത്തെ പറ്റി കാര്യമായൊന്നും വിട്ട് പറഞ്ഞിട്ടില്ല.

എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രമോഷനൽ പരിപാടിക്കിടെ തന്റെ ജീവിതത്തിലെ ഒരു ‘പ്രധാന രഹസ്യം’ ധോണി തുറന്നുപറഞ്ഞു. പറയേണ്ടി വന്നു എന്ന് പറയുന്നതാകാം ശരി. പരിപാടിക്കെത്തിയ മെന്റലിസ്റ്റ് ചോദ്യങ്ങൾ ചോദിച്ച് ധോണിയെ കുഴപ്പിച്ചു.

ആദ്യപ്രണയം എപ്പോഴായിരുന്നുവെന്ന ചോദ്യത്തിന് ‘പ്ലസ് ടു പഠിക്കുമ്പോൾ’ എന്ന് ധോണി മറുപടി നൽകി. കുറച്ച് സമയത്തിന് ശേഷം മെന്റലിസ്റ്റ് ‘കാമുകിയുടെ പേര് സ്വാതി എന്നല്ലേ’ എന്ന് ചോദിച്ചപ്പോൾ ധോണിയുടെ മുഖത്തെ നാണം ഒന്ന് കാണണം. ചെറിയ ചമ്മലോടെ മിസ്റ്റർ കൂൾ ‘അതെ’ എന്ന് മറുപടി നൽകി.

ഇക്കാര്യം ഭാര്യ സാക്ഷിയോടു പറയരുതെന്ന് ആരോധകരോടു തമാശരൂപത്തിൽ ധോണി ആവശ്യപ്പെട്ടതു സദസ്സിൽ വീണ്ടും പൊട്ടിച്ചിരിയുണർത്തി. അടുത്തനിമിഷം തന്നെ മെന്റലിസ്റ്റ് തന്റെ ആവനാഴിയിലെ അവസാന ആണിയും അടിച്ചു. ‘സ്വാതി എങ്ങും പോയിട്ടില്ല, കാണികൾക്കിടയിൽ തന്നെയുണ്ടെന്നു‘ പറഞ്ഞ മെന്റലിസ്റ്റ് സ്വാതിയോടു വേദിയിലേക്കു വരാൻ ആവശ്യപ്പെട്ടതോടെ ആരാധകർ മാത്രമല്ല, ധോണിയും ഞെട്ടി.

താൻ അവസാനം പറഞ്ഞതു തമാശയാണെന്നും സ്വാതി ഇവിടെ എത്തിയിട്ടില്ലെന്നും മെന്റലിസ്റ്റ് പറപ്പോഴാണു മുൻ ഇന്ത്യൻ നായകൻ നെടുവീർപ്പിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :