സന്തോഷ് ശിവന് മമ്മൂട്ടിയെ മതി, മരയ്ക്കാറിന് മുന്നേ മറ്റൊരു ചിത്രം?!

കുഞ്ഞാലി മരയ്ക്കാർ വരേണ്ട സമയത്ത് കറക്ട് വരും...

അപർണ| Last Modified ഞായര്‍, 13 മെയ് 2018 (14:54 IST)
ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇറങ്ങാനുള്ളത്. അതിലൊന്നാണ് - ഷാജി നടേശൻ - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ. വരേണ്ട സമയത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, സന്തോഷ് ശിവനും മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരിനു മുന്നേ മറ്റൊരു ചിത്രം സാധ്യമാകുമെന്നാണ് സൂചനകൾ. നിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. അതിനിടയില്‍ അദ്ദേഹം ഈ ചിത്രം കൂടി ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്.

കഥ ഇഷ്ടപ്പെട്ടാലും ഏറ്റെടുക്കാൻ കഴിയാത്തത്ര തിരക്കിലാണ് മമ്മൂട്ടി. സേതുവിന്റെ ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മേയില്‍ത്തന്നെ അദ്ദേഹം മാമാങ്കത്തിലേക്ക് ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :