മിന്നിപ്പായാന്‍ ബജാജിന്റെ പുതിയ ബൈക്ക്

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏറ്റവും പുതിയ മോഡല്‍ ബൈക്ക് പുറത്തിറക്കി. DTS-i പവറോടുകൂടിയ ഡിസ്കവര്‍ 125 സിസി പുറത്തിറക്കിയത്.

തിങ്കളാഴ്ച മുതല്‍ പുതിയ ബൈക്ക് വിപണിയില്‍ ലഭ്യമായിത്തുടങ്ങിയെന്ന് ബജാജ് ഓട്ടോ ജനറല്‍ മാനേജര്‍ മിലിന്ദ് ബേഡ് അറിയിച്ചു. കര്‍ണ്ണാടകയില്‍ മാത്രം 10,000 യൂണിറ്റുകള്‍ വില്‍ക്കാനാണ് തങ്ങളുദ്ദേശിക്കുന്നതെന്നും ഇന്ത്യയിലൊട്ടാകെ 1,50,000 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസ്കവര്‍ എന്ന തങ്ങളുടേ ബ്രാന്‍ഡിന് രണ്ടു വര്‍ഷത്തിനുള്ളില്‍ ഷെയര്‍ വില എട്ടു ശതമാനത്തില്‍ നിന്ന് 23 ശതമാനമായി ഉയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ മോഡല്ലിലെ 5-സ്പീഡ് ഗിയര്‍ ബോക്സ് കുറഞ്ഞ ഇന്ധനത്തില്‍ കൂടുതല്‍ ശബ്ദമലൈനീകരണമില്ലാത്തതും ശാന്തവുമായ സവാരി ലഭ്യമാക്കുമെന്നും വീതി കൂടിയ വീല്‍ബേസ് പരമാവധി സുരക്ഷ ഉറപ്പു നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക് മോഡലുകളും വിപണിയില്‍ ലഭ്യമാണ്.

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഡിസ്‌കവര്‍ മോട്ടോര്‍ സൈക്കിള്‍ വില്പന മാ‍ര്‍ച്ചില്‍ 40 ലക്ഷം കവിഞ്ഞിരുന്നു. ഈ വിജയത്തിന്റെ സൂചകമായി ബജാജ് ഓട്ടോ, ഡിസ്‌കവറിന്റെ ഏറ്റവും വില്പനയുള്ള ഇനമായ ഡിസ്‌കവറിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :