വിപണിയില്‍ നേട്ടം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 2 ഫെബ്രുവരി 2011 (10:16 IST)
അഞ്ച് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 193 പോയന്റ് നേട്ടത്തോടെ 18,215 എന്ന നിലയിലും നിഫ്റ്റി 57 പോയന്റ് നേട്ടത്തോടെ 5,474 എന്ന നിലയിലുമാണ് ബുധനാഴ്ച വ്യാപാരം തുടങ്ങിയത്.

ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ ടി ബാങ്കിംഗ് മേഖലകളെല്ലാം നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ഐസിസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

അതേസമയം ബജാജ് ഓട്ടോ, ഐടിസി, മാരുതി സുസുക്കി, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :