വിപണി തിരിച്ചുകയറി

മുംബൈ| WEBDUNIA|
അഞ്ച് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 68.40 പോയന്റ് നേട്ടത്തോടെ 18090.62 എന്ന നിലയിലും നിഫ്റ്റി 14.80 പോയന്റ് നേട്ടത്തോടെ 5432.00 എന്ന നിലയിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് ഒരവസരത്തില്‍ 18,306.00ലേക്കും നിഫ്റ്റി 5,490.60ലേക്കും ഉയര്‍ന്നിരുന്നു. പക്ഷേ ഹീറോ ഹോണ്ട, ബജാജ് ഓട്ടോ, എച്ച്‌ ഡി ‌എഫ് സി തുടങ്ങിയ ഓഹരികളുടെ നഷ്ടമാണ് ഓഹരിയുടെ ‌കുതിപ്പിന് തടയിട്ടത്.

ടാറ്റാ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ബുധാനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :