ബജാജ് വാഹന വില്പനയില് വര്ദ്ധന

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 2 ഏപ്രില്‍ 2010 (16:06 IST)
PRO
രാജ്യത്തെ ഇരുചക്ര വാഹനനിര്‍മ്മാതാക്കളില്‍ രണ്ടാം സ്ഥാനക്കാരായ ബജാജിന്‍റെ മാര്‍ച്ചിലെ വാഹന വില്‍‌പനയില്‍ വന്‍‌കുതിപ്പ്. മൊത്തം വാഹനങ്ങളുടെ വില്പനയില്‍ 85.12 ശതമാനമാണ് മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നത്. ഇരുചക്ര വാഹനങ്ങളില്‍ മാത്രം 84.57 ശതമാനമാണ് വര്‍ദ്ധന ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം1,.32,253 യൂണിറ്റ് വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് ഇക്കുറി 2,44,828 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതോടെ സാമ്പത്തിക വര്‍ഷത്തെ മൊത്ത വില്‍പനയിലും ഉയര്‍ച്ച ഉണ്ടായി. 31.39 ശതമാനാമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വില്‍‌പനയിലുണ്ടായ വര്‍ദ്ധന.

2008-09 സാമ്പത്തിക വര്‍ഷം 19,07,853 യൂണിറ്റ് വാ‍ഹനങ്ങള്‍ വിറ്റഴിഞ്ഞപ്പോള്‍ ഇക്കുറി 25,06,749 യൂണിറ്റ് വാഹനങ്ങള്‍ കമ്പനിക്ക് വില്‍ക്കാനാ‍യി. പള്‍സര്‍, ഡിസ്കവര്‍ വണ്ടികള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാരെന്ന് കമ്പനി വ്യക്തമാക്കി.

മാര്‍ച്ചില്‍ വാഹനങ്ങളുടെ കയറ്റുമതിയിലും വര്‍ദ്ധന ഉണ്ടായതായി കമ്പനി വ്യക്തമാക്കി. 38.96 ശതമാനമാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയ വര്‍ദ്ധന. കമ്പനിയുടെ മുച്ചക്രവാഹനങ്ങളുടെ വില്‍‌പനയിലും 36.76 ശതമാനം വര്‍ദ്ധനയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :