ഇന്ത്യയില്‍ ആയുധവിപണി കൊഴുപ്പിക്കാന്‍ യുഎസ്

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ഇന്ത്യയുമായും പാകിസ്ഥാനുമായുള്ള ആയുധക്കച്ചവടം വിപുലമാ‍ക്കാന്‍ തയ്യാറെടുക്കുന്നു. ഇരുരാജ്യങ്ങളുമായും കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയും അമേരിക്കന്‍ ആയുധ നിര്‍മ്മാണ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയുമാണ് ലക്‍ഷ്യം. വാള്‍ സ്ട്രീ‍റ്റ് ജേര്‍ണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്ഥാന്‍ സൈന്യത്തിനുള്ള സഹായം ഇരട്ടിയാക്കാനും അമേരിക്ക തയ്യാറെടുക്കുന്നുണ്ട്. അമേരിക്കയുടെ സൈനിക സഹായത്തില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ ആയുധങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. നിലവിലെ 700 ബില്യനില്‍ നിന്നും പാകിസ്ഥാനുള്ള തുക 2011 ല്‍ 1.2 ബില്യന്‍ ആക്കി ഉയര്‍ത്താനാണ് യു‌എസ് തയ്യാറെടുക്കുന്നത്.

2010 ലും 2011 ലും ഒരു മുന്‍ നിര ആയുധ വിപണിയായിരിക്കുമെന്നാണ് യു‌എസ് ആയുധകമ്പനികളുടെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ പ്രതിരോധ സേനയുടെ നവീകരണം മറയാക്കിയാ‍ണ് അമേരിക്കന്‍ ആയുധ കമ്പനികള്‍ ഇന്ത്യയിലേക്ക് കണ്ണെറിഞ്ഞിരിക്കുന്നത്.

145 ഹൊവിറ്റ്സേഴ്സ് ടാങ്കുകള്‍ വാങ്ങാന്‍ അമേരിക്കയുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്. 647 മില്യന്‍ ഡോളര്‍ വരുന്നതാണ് ഈ ഇടപാട്. വായുസേനയ്ക്ക് വേണ്ടി 126 ബുഹുമുഖ യുദ്ധവിമാനങ്ങള്‍ വാങ്ങാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. 10 ബില്യന്‍ ഡോളര്‍ വരുന്നതാണ് ഈ ഇടപാട്. അമേരിക്കന്‍ വിമാന നിര്‍മ്മാണ കമ്പനികളായ ബോയിംഗും ലൊഖീദ് മാര്‍ട്ടിന്‍ കോര്‍പ്പറേഷനും ആണ് ഈ കരാര്‍ പോക്കറ്റിലാക്കാന്‍ മുന്‍‌നിരയില്‍ ഉള്ളത്.

ഇന്ത്യയും പാകിസ്ഥാനുമായും അമേരിക്കയ്ക്ക് നേരായ വഴിക്കുള്ള വാണിജ്യ ഇടപാടുകളാണുള്ളതെന്നും പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ അവര്‍ ഫലപ്രദമായി വിനിയോഗിക്കാറുണ്ടെന്നും ആയുധ ഇടപാടുകളില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണ്ണലിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :