ഐസിഐസിഐ നിക്ഷേപലിശ ഉയര്‍ത്തി

മുംബൈ| WEBDUNIA| Last Modified വ്യാഴം, 25 ഫെബ്രുവരി 2010 (16:48 IST)
PRO
രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നിരക്ക് ഉയര്‍ത്തി. ചില നിക്ഷേപങ്ങള്‍ക്ക് അരശതമാനമാണ് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എച്ച്‌ഡി‌എഫ്‌സി ബാങ്കും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.

390 ദിവസത്തേക്കും 590 ദിവസത്തേക്കും കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇരു നിക്ഷേപങ്ങള്‍ക്കും 6.75 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്.

സ്വകാര്യം മേഖലയിലെ മറ്റൊരു മുന്‍‌നിര ബാങ്കായ എച്ച്‌ഡി‌എഫ്‌സി കഴിഞ്ഞ ദിവസം ചില നിക്ഷേപങ്ങള്‍ക്ക് ഒന്നരശതമാനം വരെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ മാസമാദ്യം ഐഡിബിഐയും നിക്ഷേപ പലിശയില്‍ .25 ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു.

ചില ബാങ്കുകള്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത് ബാങ്കിംഗ് മേഖലയിലെ മത്സരത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കൂടുതല്‍ ബാങ്കുകള്‍ പലിശ നിരക്ക് വരും ദിനങ്ങളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനിടയുണ്ടെന്നാണ് സൂചന. ഉടനടി നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :