ടിവിഎസിന്റെ ഫീനിക്സ് വിപണിയില്‍

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ടി വി എസിന്റെ 125 സിസി ബൈക്ക് ഫീനിക്സ് വിപണിയിലിറക്കി. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, 5 സ്റ്റെപ്പ്‌ ക്രമീകരണമുള്ള സ്പ്രിംഗ്‌ സസ്പെന്‍ഷന്‍, സുരക്ഷിതത്ത്വത്തിനായി ഹസാര്‍ഡ്‌ ലാമ്പ്‌, ഓട്ടോ സ്റ്റാര്‍ട്ട്‌, ഹാലജന്‍ ഹെഡ്‌ലൈറ്റ് എന്നിവയോടു കൂടിയതാണ്‌ ഫീനിക്സ്‌.

അലാസ്കന്‍ ഗ്രീന്‍, മൊറോക്കന്‍ റെഡ്‌, ഹെല്‍സിങ്കി ബ്ലാക്ക്‌ സില്‍വര്‍, ബെല്‍ജിയന്‍ ബ്ലാക്ക്‌ റെഡ്‌, ഓക്സ്ഫഡ്‌ ഗ്രേ നിറങ്ങളില്‍ ലഭിക്കും. 51,000 രൂപയാണ്‌ ചെന്നൈ എക്സ്ഷോറൂം വില.

100 സിസി ടിവിഎസ്‌ സ്പോര്‍ട്ട്‌, 110 സിസി സ്റ്റാര്‍സിറ്റി, 160, 180 സിസി അപ്പാച്ചെ എന്നിവയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്‌. അടുത്ത ഒമ്പതുമാസത്തിനുള്ളില്‍ ടിവിഎസ്‌ വിക്ടറിന്റെ പരിഷ്കരിച്ച പതിപ്പ്‌ ഉള്‍പ്പെടെ അഞ്ചു പുതിയ വാഹനങ്ങള്‍ വിപണിയിലിറക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :