എല്‍ജി ജി 5 ഫ്ലാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

എല്‍ജി ജി 5 ഫ്ലാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി

എല്‍ ജി, സ്മാര്‍ട്‌ഫോണ്‍ LG, Smartphone
സജിത്ത്| Last Modified വ്യാഴം, 2 ജൂണ്‍ 2016 (09:29 IST)
എല്‍ജി ജി 5 ഫ്ലാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. മൊഡ്യൂളാര്‍ ഇക്കോ സിസ്റ്റവും അക്സസറീസുമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

5.30 ഇഞ്ച് ക്യൂ എച്ച് ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 554 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും 4 ജിബി റാമും ഫോണിനുണ്ട്. കൂടാതെ 32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, 16 മെഗാപിക്‌സല്‍ പിന്‍ കാമറ, 8 മെഗാപിക്‌സല്‍ മുവശത്തെ കാമറ, 2,800 എം.എ.എച്ച് റിമൂവബിള്‍ ബാറ്ററിയും എന്നിവയാണ് ഫോണിനുള്ളത്.

159 ഗ്രാം ഭാരമുള്ള ഈ ഫോണിന് 52,990 രൂപയാണ് വില. ഫ്ലിപ്കാര്‍ട്ട് വഴിയും മറ്റ് റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും ഫോണ്‍ ലഭ്യമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :