മികവാര്‍ന്ന സവിശേഷതകളുമായി സാംസങ്ങ് ഗാലക്‌സി 'സി 7' വിപണിയില്‍

സാംസങ്ങ് ഗാലക്‌സി 'സി' സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ ഗാലക്‌സി 'സി 7' വിപണിയില്

സാംസങ്ങ്, ഗാലക്‌സി, സ്മാര്‍ട്ട് ഫോണ്‍ samsung, galaxy, smartphone
സജിത്ത്| Last Modified ശനി, 28 മെയ് 2016 (15:49 IST)
സാംസങ്ങ് ഗാലക്‌സി 'സി' സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ ഗാലക്‌സി 'സി 7' വിപണിയില്‍. 5.7 ഇഞ്ച് സൂപ്പര്‍ അമോലഡ് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

പിന്‍വശത്ത് 16 മെഗാപിക്‌സല്‍ ക്യാമറയും മുന്‍ വശത്തേത് 8 മെഗാപിക്‌സലാണ്. 32 ജി ബി,64 ജി ബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും. മൈക്രോ എസ് ഡി കാര്‍ഡ് വഴി സ്റ്റോറേജ് 128 ജി ബിയാക്കി ഉയര്‍ത്താനും കഴിയും.

1080*1920 പിക്‌സല്‍ റെസല്യൂഷനുള്ള ഈ ഫോണില്‍ 3300 എം എ എച്ച് കപാസിറ്റിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പിങ്ക് ഗോള്‍ഡ്, ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 32 ജി ബി മോഡലിന് 2,6999 രൂപയും 64 ജി ബി മോഡലിന് 28999 രൂപയുമാണ് വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :