ഫിംഗർപ്രിന്റ് സ്‌കാനറുമായി മൈക്രോമാക്‌സ് ക്യാൻവാസ് 6 പുറത്തിറങ്ങി

മൈക്രോമാക്‌സ് ക്യാൻവാസ് സീരിസിലെ പുതിയ സ്മാർട്‌ഫോൺ മൈക്രോമാക്‌സ് ക്യാൻവാസ് 6 പുറത്തിറങ്ങി

മൈക്രോമാക്‌സ്, ക്യാൻവാസ്, സ്മാർട്‌ഫോൺ micromax, canvas, smartphone
സജിത്ത്| Last Modified തിങ്കള്‍, 30 മെയ് 2016 (09:52 IST)
മൈക്രോമാക്‌സ് ക്യാൻവാസ് സീരിസിലെ പുതിയ സ്മാർട്‌ഫോൺ മൈക്രോമാക്‌സ് ക്യാൻവാസ് 6 പുറത്തിറങ്ങി. ഫിംഗർ പ്രിന്റ് സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് പുതിയ ഫോണിന്റെ വരവ്.

ആൻഡ്രോയ്ഡ് ലോലിപോപ്പ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 3 ജി ബി റാം, 32 ജി ബി ഇന്റേണൽ മെമ്മറി, 128 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 1.3 ജിഗാഹെർട്‌സ് ഒക്ടകോർ പ്രൊസെസ്സർ, 13 മെഗാപിക്‌സൽ റിയർ ക്യാമറ, 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 3000 മില്ലി ആംപിയർ ബാറ്ററി എന്നിവയാണുള്ളത്.

മൈക്രോമാക്‌സ് വെബ്‌സൈറ്റ് വഴിയും ഫ്ലിപ്കാർട്ട് വഴിയുമാണ് വിൽപന. 13,999 രൂപയാണ് ഫോണിന്റെ വില.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :