അതിശയിപ്പിക്കുന്ന വിലയുമായി മൈക്രോമാക്‌സിന്റെ പുതിയ മോഡല്‍ 'ബോള്‍ട്ട് സെല്‍ഫി' വിപണിയില്‍

ബോള്‍ട്ട് സീരീസ് വിഭാഗത്തിലുള്ള പുതിയ മോഡല്‍ മൈക്രോമാക്‌സ് പുറത്തിറക്കി.

മൈക്രോമാക്‌സ്, സ്മാര്‍ട്ട്ഫോണ്‍ micromax, smartphone
സജിത്ത്| Last Modified ബുധന്‍, 25 മെയ് 2016 (09:35 IST)
ബോള്‍ട്ട് സീരീസ് വിഭാഗത്തിലുള്ള പുതിയ മോഡല്‍ മൈക്രോമാക്‌സ് പുറത്തിറക്കി. ബോള്‍ട്ട് സെല്‍ഫി എന്ന മോഡലാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വൈറ്റ്, ഷാംപെയ്ന്‍ നിറങ്ങളില്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫ്ളിപ്‌കാര്‍ട്ട് മുഖാന്തരം ഫോണ്‍ ലഭ്യമാകും.

മൈക്രോമാക്‌സ് സെല്‍ഫി സ്മാര്‍ട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 5 മെഗാപിക്‌സല്‍ ഫിക്‌സഡ് ഫോക്കസ് ക്യാമറ തന്നെയാണ്. പിന്‍വശത്തെ ക്യാമറയും 5 മെഗാപിക്‌സലാണ്. എല്‍ ഇ ഡി ഫ്ലാഷ്, 4.5 ഇഞ്ച് എഫ് ഡബ്ല്യൂ വി ജി എ ഐ പി എസ് ഡിസ്‌പ്ലേ, 480*854 പിക്‌സല്‍ റെസല്യൂഷനുമാണ് ഫോണിനുള്ളത്.

1 ജി ബിയാണ് റാം, 8 ജി ബി ഇന്‍ബില്‍ട്ട് സ്റ്റോറേജുമാണ് ഫോണിന്. കൂടാതെ മൈക്രോ എസ്‌ ഡി കാര്‍ഡ് വഴി സ്റ്റോറേജ് 32 ജി ബിയാക്കി ഉയര്‍ത്താനും സാധിക്കും. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1750 എം എ എച്ച് റിമൂവബിള്‍ ബാറ്ററിയില്‍18 മണിക്കൂര്‍ ടോക്ക് ടൈം ആണ് കമ്പനി പറയുന്നത്. വൈഫൈ, ബ്ലൂടൂത്ത് ജി പി ആര്‍ എസ്, മൈക്രോ യു എസ് ബി ജി പി എസ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :