ഇന്റലിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന

സാന്റാക്ലാര| WEBDUNIA| Last Modified ബുധന്‍, 14 ഏപ്രില്‍ 2010 (17:24 IST)
ലോകത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ ഇന്റലിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ റിപ്പോര്‍ട്ട് പ്രകാരം ഇന്റലിന്റെ അറ്റാദായത്തില്‍ 288 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണിക്കുന്നത്. ഇക്കാലയളവില്‍ 200 കോടി ഡോളറിന്റെ അറ്റാദായ വരുമാനാമാണ് ഇന്റല്‍ നേടിയത്. മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ഒന്നാം പാദത്തേക്കാള്‍ നടപ്പ് വര്‍ഷത്തില്‍ 44 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ഇന്റലിന്റെ ഓഹരിയ്ക്കും വില കൂടിയിട്ടുണ്ട്. ഇന്റല്‍ ഓഹരി വില വാള്‍സട്രീറ്റ് നിരീക്ഷര്‍ പ്രതീക്ഷിച്ചിരുന്നതിലും ഉയര്‍ന്ന് 43 സെന്റ് ആയിട്ടുണ്ട്. 2009 സാമ്പത്തികവര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 11 സെന്റ് ആയിരുന്നു ഇന്റലിന്റെ ഓഹരി വില.

ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന അവസരത്തില്‍ പോലും കമ്പ്യൂട്ടര്‍ ചിപ്പ് വില്‍പ്പന സജീവമാക്കാന്‍ കഴിഞ്ഞതിനാലാണ് ഇന്റല്‍ അറ്റാദായം ഉയരാനിടയാക്കിയതെന്ന് കമ്പനി അറിയിച്ചു. കമ്പ്യൂട്ടര്‍ ചിപ് നിര്‍മ്മാണ വിപണിയില്‍ ഇന്റല്‍ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :