ലങ്കയിലെ എല്‍ടിടിഇ തടവുകാരെ ഉടന്‍ മോചിപ്പിക്കില്ല

കൊളംബോ| WEBDUNIA| Last Modified തിങ്കള്‍, 11 ജനുവരി 2010 (10:28 IST)
ശ്രീലങ്കയില്‍ തടവില്‍ കഴിയുന്ന ആയിരക്കണക്കിന് എല്‍ ടി ടി ഇ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കില്ലെന്ന് വൈദ്യുത-ഊര്‍ജ മന്ത്രി ഡബ്ല്യു ഡി ജെ സേനെവിരത്ന. തടവില്‍ കഴിയുന്ന 14,000 പേരില്‍ പലരും ചാവേര്‍ ആക്രമണത്തിനു പരിശീലനം നേടിയവരാണെന്നും ഈ സാഹചര്യത്തില്‍ അവരെ വിട്ടയയ്‌ക്കാന്‍ കഴിയില്ലെന്നും സേനെവിരത്‌ന വ്യക്തമാക്കി.

അതേസമയം ശ്രീലങ്കന്‍ തടവറകളില്‍ 12,000ത്തില്‍ താഴെ എല്‍ ടി ടി ഈ പ്രവര്‍ത്തകരെ ഉള്ളൂവെന്ന് ലങ്കന്‍ സൈന്യത്തിന്‍റെ വക്താവ് അറിയിച്ചു. 712 മുന്‍ എല്‍ ടി ടി ഇ പ്രവര്‍ത്തകരെ കഴിഞ്ഞയാഴ്ച മോചിപ്പിച്ചതായി സൈനിക വക്‌താവ്‌ ഉദയ നാനായക്കാര പറഞ്ഞു. 11,000 പേര്‍ മാത്രമാണ്‌ നിലവില്‍ ജയിലുകളില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ മാസം 26നു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്ന എല്ലാവരെയും മോചിപ്പിക്കുമെന്നാണ്‌ മുന്‍ സൈനിക മേധാവിയും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രജപക്‌സെയുടെ മുഖ്യ എതിരാളിയുമായ ശരത്‌ ഫൊന്‍സേകയുടെ വാഗ്ദാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :