കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിക്ക് 6000 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി(ഐ സി ടി) വ്യാപിപ്പിക്കുന്നതിനായി 6000 കോടി രൂപയുടെ പദ്ധതി. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഇക്കാര്യത്തിന് അംഗീകാരം നല്‍കി.

180000 സ്കൂളുകളിലേക്ക് കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി വ്യാപിപ്പിക്കുന്നതിനായാണ് ഈ പദ്ധതി. നിലവില്‍ 53000 സര്‍ക്കാര്‍ - എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്‌കൂളുകളിലാണ് പദ്ധതിയുള്ളത്. ഇതിനായി 10 ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.

പദ്ധതിച്ചെലവിന്‍റെ 25 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണം. പദ്ധതിയുടെ സോഫ്റ്റ്വെയര്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :