ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കാൻ കരുക്കൾ നീക്കി അണിയറയിൽ ആമസോണും, വാൾമാർട്ടും

തിങ്കള്‍, 9 ഏപ്രില്‍ 2018 (14:44 IST)

ഇന്ത്യലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് തങ്ങളുടെ 51 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് വാൾമാർട്ട് എന്ന അമേരിക്കൻ സൂപ്പർമാർക്കറ്റ് ശൃംഗല ഫ്ലിപ്കാർട്ടിനെ സ്വന്തമാനൊരുങ്ങുകയാണ്. ഇതു സംബന്ധിച്ച് അന്തിമ ഘട്ടത്തിലേക്ക് വാൾമാർട്ട് നീങ്ങി കഴിഞ്ഞു. 
 
ഫ്ലിപ്കാരീന്റെ 51 ശതമാനം ഓഹരികൾക്കായി 1200 കോടി ഡോളർ, അതായത് 75000 കോടി രുപ വരെ നൽകാൻ വാൾമാർട്ട് സന്നദ്ധരാണ്. ഇന്ത്യയിൽ ഈ-കൊമേഴ്സ് രംഗത്ത് ശക്തമായ സാനിധ്യമായ അമേരിക്കൻ കമ്പനി ആമസോണിന് കടുത്ത മത്സരം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ്. വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.
 
അതേ സമയം ഫ്ലിപ്കാർട്ടിന്റെ ഷെയറുകൾ ഏറ്റെടുക്കാൻ ആമസോണും അണിയറയിൽ നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും ചർച്ചകൾ ആരംഭിച്ചതായാണ് 'റിപ്പോർട്ടുകൾ. എന്നാൽ ആമസോൺ ഫ്ലിപ്കർട്ടിന് വാഗ്ധാനം ചെയ്ത തുക എത്രെയെന്ന് വെളിപ്പെറ്റുത്തിയിട്ടില്ല. 
 
2007ൽ പുസ്തകങ്ങൾക്കായുള്ള ഓൺലൈൻ സ്റ്റോർ എന്നരീതിയിൽ ആമസോണിലെ ജീവനക്കാരയ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് ഫ്ലിപ്കാർട്ട് ആരംഭികുന്നത്. വളരെ വേഗം മറ്റു ഒൻലൈൻ വ്യാപര രംഗത്തേക്കും ചുവടുവച്ച ഫ്ലിപ്കാർട്ട് 10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമായി വളരുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കൂടുതൽ സുന്ദരിയായി ഹ്യൂണ്ടായുടെ ആ കൊച്ചു താരം ഇന്ത്യൻ നിരത്തുകളിൽ വീണ്ടും തരംഗമാകാനൊരുങ്ങുന്നു

ഇന്ത്യൻ വിപണികളിൽ ചൂടപ്പം പോലെ വിറ്റുതീർന്ന ഹ്യൂണ്ടായിയുടെ ഏറ്റവും ജനപ്രിയ വാഹനമയിരുന്നു ...

news

കരസേനയിൽ ഇനി സഫാരി സ്റ്റോമിന്റെ പടയോട്ടം

കരസേനക്കായി ടാറ്റ പ്രത്യേഗം തയ്യാറാക്കിയ സഫാരി സ്റ്റോമിന്റെ ചിത്രങ്ങൾക്ക് സാമൂഹ്യ ...

news

രാജ്യത്ത് ഡിജിറ്റൽ കറൻസികൾ സാധ്യമോ? പഠിക്കാനായി റിസർവ് ബങ്ക് സമിതിയെ നിയോഗിക്കുന്നു

ഡിജിറ്റൽ കറൻസികളുടെ സാധ്യതയെ കുറിച്ച് പഠിക്കുമെന്ന് റിസർവ് ബങ്ക് ഒഫ് ഇന്ത്യ. കഴിഞ്ഞ രണ്ട് ...

news

ആമസോണും ഫ്ലിപ്കാർട്ടും രാജ്യത്തെ ആറുകോടി ജനങ്ങളുടെ തൊഴിലിനു ഭീഷണിയെന്ന് ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ

വിലകുറച്ച് മൊബൈൽ ഫോണുകൾ വിൽക്കുന്ന ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളായ ആമസോണിനും ...

Widgets Magazine