കരസേനയിൽ ഇനി സഫാരി സ്റ്റോമിന്റെ പടയോട്ടം

ശനി, 7 ഏപ്രില്‍ 2018 (14:35 IST)

കരസേനക്കായി ടാറ്റ പ്രത്യേഗം തയ്യാറാക്കിയ സഫാരി സ്റ്റോമിന്റെ ചിത്രങ്ങൾക്ക്  സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുകയാണ്. കരസേനയിൽ നിന്നും ജിപ്സി ഒഴിവാക്കാനാണ് സേന ഉദ്ദേശിക്കുന്നത്. ഇതിനു പകരം പുതിയ വാഹനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടാറ്റ കമ്പനിയുമായി കരസേന കരാർ ഉണ്ടാക്കിയുരുന്നു. മറ്റു വാഹാന നിർമ്മാതാക്കളായ നിസ്സാനെയും മഹീന്ദ്രയേയും മറികടന്നാണ് ടറ്റാ കരാർ സ്വന്തമാക്കിയത്. 
 
ജനറൽ സർവീസ് 800 എന്ന വിഭാഗത്തിലാണ് സഫാരി സ്റ്റോമുകൾ കരസേനയുടെ ഭാഗമാവുക.  കരാറിന്റെ 
അടിസ്ഥാനത്തിൽ 3192 4X4 സഫാരി സ്റ്റോമുകൾ കമ്പനി കരസേനക്കായി നിർമ്മിച്ചു നൽകും. സേനയുടെ വാഹനങ്ങൾക്ക് മാത്രം ഉപയോഗിക്കാറുള്ള കടുംപച്ച നിറത്തിലാണ് വാഹനങ്ങൾ നിർമ്മിച്ചു നൽകുന്നത്. 
 
ആർമി എഡിഷൻ വാഹനത്തിൽ എവിടെയും കമ്പനി ക്രോം ഫിനിഷ് നൽകിയിട്ടില്ല. വാഹനത്തിന്റെ ഇടതു പിന്‍ഭാഗത്ത് ഫെന്‍ഡറില്‍ ജെറി കാന്‍ ഹോള്‍ഡറും ടാറ്റ സ്ഥാപിച്ചിട്ടുണ്ട്. കരസേനയുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ ഫ്രണ്ട് ബമ്പറിൽ സ്പോട്ട്‌ലൈറ്റുകൾ, പിന്നിൽ കൊളുത്തുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.  
 
400 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കാനാവുന്ന 154 ബിഎച്ച്പി  കരുത്തുള്ള എഞ്ചിനാണ് ആർമ്മിക്കായി പ്രത്യേഗം നിർമ്മിച്ച വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് നിലവിൽ സൈന്യത്തിന് 30000ത്തിലധികം ജിപ്സികൾ ഉണ്ട്. ഇവയെ ക്രമേണെ സൈന്യത്തിൽ നിന്നും പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ടാറ്റാ സ്റ്റോമിന്റെ സൈന്യത്തിലേക്കുള്ള കടന്നുവരവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

രാജ്യത്ത് ഡിജിറ്റൽ കറൻസികൾ സാധ്യമോ? പഠിക്കാനായി റിസർവ് ബങ്ക് സമിതിയെ നിയോഗിക്കുന്നു

ഡിജിറ്റൽ കറൻസികളുടെ സാധ്യതയെ കുറിച്ച് പഠിക്കുമെന്ന് റിസർവ് ബങ്ക് ഒഫ് ഇന്ത്യ. കഴിഞ്ഞ രണ്ട് ...

news

ആമസോണും ഫ്ലിപ്കാർട്ടും രാജ്യത്തെ ആറുകോടി ജനങ്ങളുടെ തൊഴിലിനു ഭീഷണിയെന്ന് ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ

വിലകുറച്ച് മൊബൈൽ ഫോണുകൾ വിൽക്കുന്ന ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളായ ആമസോണിനും ...

news

മികച്ച ബ്രേക്കിങ്ങിനായി ഏ ബി എസ് സംവിധാനം ഒരുക്കാൻ റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇനി നിരത്തുകളിൽ എത്തുക കൂടുതൽ മികച്ച ബ്രേക്കിങ് ...

news

ട്രംപിന് ‘പന്നിയിറച്ചി’യിലൂടെ മറുപടി നല്‍കി ചൈന; അമേരിക്കയ്‌ക്ക് 300 കോടി ഡോളറിന്‍റെ ബാധ്യത - ഓഹരി വിപണി തകര്‍ന്നു

അന്താരാഷ്ട്ര വ്യാപാരത്തെ ചൈന തകർക്കുകയാണ്. മാന്യമായി കച്ചവടം ചെയ്യുന്നവരെ തകർക്കാതെ ആ ...

Widgets Magazine