ആമസോണും ഫ്ലിപ്കാർട്ടും രാജ്യത്തെ ആറുകോടി ജനങ്ങളുടെ തൊഴിലിനു ഭീഷണിയെന്ന് ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ

വ്യാഴം, 5 ഏപ്രില്‍ 2018 (11:50 IST)

ന്യൂഡൽഹി: വിലകുറച്ച്  മൊബൈൽ ഫോണുകൾ വിൽക്കുന്ന ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ മൊബൈകൽ ഹന്റ്സെറ്റ് നിർമ്മാതാക്കൾ.
 
ഇത്തരം വ്യാപാര സ്ഥാപനങ്ങൾ രജ്യത്തെ വിദേശ നിക്ഷേപ നിയമത്തെ തീർത്തും അവഗണിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നാരോപിച്ച് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് പരാതി നൽകി. 
 
ഈ കൊമേഴ് സ്ഥാപനങ്ങൾ ഇത്തരത്തിൽ നിയമങ്ങൾ ലംഘിച്ച് മൊബൈൽ ഫോണുകളുടെ വിൽകുന്നതിലൂടെ രാജ്യത്തെ ചെറുകിട വ്യാപര സ്ഥാപാനങ്ങൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. രാജ്യത്തെ ആറു കോടി ആളുകളുടെ തൊഴിലിനു തന്നെ ഇതു ഭീഷണിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. 
 
അതേസമയം അസോസിയേഷന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് പ്രതികരിച്ചു. രാജ്യത്തെ നിക്ഷേപ നിയമങ്ങൾക്കനുസരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും വിൽപ്പനകാരാണ് വില തീരുമാനിക്കുന്നതെന്നും ആമസോൺ വ്യക്തമാക്കി.
 
ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിലൂടെ ഫോണുകൾ വിലകുറച്ച് വിൽക്കുന്നത് പതിവായ സാഹചര്യത്തിൽ ആപ്പിൾ, വിവോ, ലാവ, മൈക്രോമാക്സ്, ലെനോവൊ എന്നീ കമ്പനികളാണ് ഇന്ത്യൻ സെല്ലുലാർ അസോസിയേഷനെ പ്രതിനിധീകരിച്ച് പരാതി നൽകിയത് ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മികച്ച ബ്രേക്കിങ്ങിനായി ഏ ബി എസ് സംവിധാനം ഒരുക്കാൻ റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇനി നിരത്തുകളിൽ എത്തുക കൂടുതൽ മികച്ച ബ്രേക്കിങ് ...

news

ട്രംപിന് ‘പന്നിയിറച്ചി’യിലൂടെ മറുപടി നല്‍കി ചൈന; അമേരിക്കയ്‌ക്ക് 300 കോടി ഡോളറിന്‍റെ ബാധ്യത - ഓഹരി വിപണി തകര്‍ന്നു

അന്താരാഷ്ട്ര വ്യാപാരത്തെ ചൈന തകർക്കുകയാണ്. മാന്യമായി കച്ചവടം ചെയ്യുന്നവരെ തകർക്കാതെ ആ ...

news

തിരിച്ചടിയുണ്ടാകുമോ ?; ഹോണ്ട ഇന്ത്യ മൂന്ന് സൂപ്പര്‍ മോഡലുകള്‍ തിരിച്ചു വിളിക്കുന്നു

തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു മോഡൽ സ്കൂട്ടറുകൾ തിരിച്ചു വിളിക്കാന്‍ ഹോണ്ടയുടെ ...

news

റോയൽ എൻഫീൽഡിനെ വിടാതെ പിടിച്ച് ബജാജ് ഡോമിനർ

ബജാജ് ഡോമിനർ വിപണിയിലെത്തിയത് മുതൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ കളിയാക്കിയുള്ള പരസ്യ ...

Widgets Magazine