Sumeesh|
Last Updated:
തിങ്കള്‍, 9 ഏപ്രില്‍ 2018 (14:16 IST)
ഇന്ത്യൻ വിപണികളിൽ ചൂടപ്പം പോലെ വിറ്റുതീർന്ന ഹ്യൂണ്ടായിയുടെ ഏറ്റവും ജനപ്രിയ വാഹനമയിരുന്നു ഒരുകാലത്ത് സാൻട്രോ എന്ന കൊച്ചു കാർ. കൂടുതൽ പരിഷ്കാരങ്ങൾ വരുത്തിയ സാൻട്രോയുടെ പുത്തൻ മോഡൽ ഉടൻ ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ ഉടൻ എത്തിച്ചേക്കും എന്നാണ് പുറത്തുവരുന്ന വിവരം
2017 മുതലാണ് വാഹനത്തിന്റെ തിരിച്ചു വരവിനെക്കുറിച്ചുള്ള വാർത്തകൾ കേട്ടുതുടങ്ങിയത്. എന്നാൽ പുതിയ മോഡലിനെ എന്ന് വിപണിയിൽ അവതരിപിക്കും എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പോലും പുറത്ത് വന്നിരുന്നില്ല. സാൻട്രോയുടെ പുതിയ മോഡലിനെ കമ്പനി ഓട്ടോ എക്സ്പോയി അവതരിപ്പിക്കും എന്നാണ് വാഹൻ പ്രേമികൾ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല.
2016ൽ കമ്പനി നിർമ്മാണം അവസാനിപ്പിച്ച ജനപ്രിയ മോഡലായ i10ന് പകരമായാണ് സാൻട്രോയുടെ പുതിയ മോഡൽ എത്തുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം
കമ്പനി ഇതേവരെ നൽകിയിട്ടില്ല. വാഹനം വിഷുവിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.