24 മെഗാപിക്സല്‍ ഇരട്ട ക്യാമറ, 256ജിബി സ്റ്റോറേജ് !; വിവോ എക്സ്20 വിപണിയിലേക്ക്

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (10:25 IST)

Vivo X20 Launch Date, Vivo X20 Leaked Live Image, Vivo X20 TENAA Listing, Vivo X20, Mobiles, Android, Vivo , വിവോ , വിവോ എക്സ്20 ,  സ്മാര്‍ട്ട്ഫോണ്‍ ,  മൊബൈല്‍

ക്യാമറ ഫംഗ്ഷന് പ്രാമുഖ്യം നല്‍കുന്ന പുതിയ സ്മാര്‍ട്ട്ഫോണുമായി വിവോ. 24 മെഗാപിക്സല്‍ വീതമുള്ള രണ്ടു ക്യാമറകള്‍ ഉള്‍പ്പെടുന്ന ഫോണുമായാണ് വിവോ വിപണിയിലേക്കെത്തുന്നത്. എന്ന പേരിലാണ് പുതിയ മോഡല്‍ എത്തുക.
 
ക്യാമറ പ്രേമികളെ മുന്നില്‍ കണ്ടുകൊണ്ട് സെപ്റ്റംബര്‍ 21ന് ചൈനയില്‍ പുറത്തിറക്കുന്ന ഈ ഫോണ്‍ പിന്നീടായിരിക്കും വിവിധ രാജ്യങ്ങളില്‍ വില്‍പനയ്ക്കെത്തുക. ഐഫോണ്‍ 7 പ്ലസ്സില്‍ ഉള്ളതുപോലെ ഇരട്ട റിയര്‍ ക്യാമറകളാണ് ഇതിലും സജ്ജീകരിച്ചിരിക്കുന്നത്. 
 
5.8 ഇഞ്ച് ഫുള്‍ എച്ച്‌ ഡി ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 ഒക്ടാ കോര്‍ പ്രോസസര്‍, ആറ് ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന  64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3500 എംഎഎച്ച്‌ ബാറ്ററി, ആന്‍ഡ്രോയ്ഡ് നോഗട്ട് 7.1 ഒ എസ് എന്നീ ഫീച്ചറുകളും വിവോ എക്സ് 20 സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് !

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് ...

news

24എംപി എച്ച്ഡി സെല്‍ഫി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിവോ വി7 പ്ലസ് വിപണിയിലേക്ക്

വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ...

news

25ജിബി 4ജി സൗജന്യ ഡാറ്റ !; ടെലികോം മേഖലയെ വീണ്ടും ഞെട്ടിച്ച് ജിയോ

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഒരു ഓഫറുമായി റിലയന്‍സ് ജിയോ. 25ജിബി 4ജി ...

news

ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ട് ‘ബിഗ്‍ബില്യന്‍ ഡേയ്സ്’!; തീയ്യതികള്‍ പ്രഖ്യാപിച്ചു

മറ്റൊരു ചരിത്രം കുറിയ്ക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ...

Widgets Magazine