24എംപി എച്ച്ഡി സെല്‍ഫി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിവോ വി7 പ്ലസ് വിപണിയിലേക്ക്

ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (12:52 IST)

Vivo V7+  ,  selfie camera  ,  vivo  ,  വിവോ  ,  വിവോ വി പ്ലസ്

വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്യാംപെയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എത്തുന്ന ഈ ഫോണിന് 21,990 രൂപയാണ് വില. സെപ്തംബര്‍ 15 മുതല്‍ ഓഫ് ലൈനായും ഓണ്‍ലൈനായും ഈ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും.
 
5.99 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്.  സ്നാപ്ഡ്രാഗണ്‍ എസ്ഡിഎം 450 ചിപ്പ്സെറ്റാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 7.1 ഒഎസ്, 4ജിബി റാം, എസ്ഡികാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64ജിബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 
 
24എംപി എച്ച്ഡി സെല്‍ഫി ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം 16എംപി  പിന്‍ക്യാമറയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേഷ്യല്‍ ലോക്ക് സംവിധാനത്തോടെ എത്തുന്ന വി7 പ്ലസില്‍ 3225 എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിവോ വിവോ വി പ്ലസ് Vivo Selfie Camera Vivo V7+

ധനകാര്യം

news

25ജിബി 4ജി സൗജന്യ ഡാറ്റ !; ടെലികോം മേഖലയെ വീണ്ടും ഞെട്ടിച്ച് ജിയോ

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഒരു ഓഫറുമായി റിലയന്‍സ് ജിയോ. 25ജിബി 4ജി ...

news

ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ട് ‘ബിഗ്‍ബില്യന്‍ ഡേയ്സ്’!; തീയ്യതികള്‍ പ്രഖ്യാപിച്ചു

മറ്റൊരു ചരിത്രം കുറിയ്ക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ...

news

എച്ച് പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 വിപണിയില്‍; വിലയോ ?

പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതക്കളായ എച്ച് പിയുടെ പുതിയ ടാബ് പ്രോ 8 അവതരിപ്പിച്ചു. ...

news

ഹ്യുണ്ടായ് വെര്‍ണ; കുറഞ്ഞ വിലയിൽ ശക്തനും ശാന്തനുമായ സൂപ്പർ ആഡംബരം !

മാരുതിയുടെ സിയാസും ഹോണ്ട സിറ്റിയും അരങ്ങുവാഴുന്ന മിഡ്‌സൈസ് സെഡാന്‍ ശ്രേണിയിലേക്ക് അടിമുടി ...