Widgets Magazine Widgets Magazine

ഇനി പേടികൂടാതെ സംസാരിക്കാം; മൊബൈല്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ ട്രായ് ഒരുങ്ങുന്നു !

ന്യൂഡല്‍ഹി, ഞായര്‍, 13 ഓഗസ്റ്റ് 2017 (14:12 IST)

Widgets Magazine
trai,	mobile phone,	charge,	call,	jio,	ട്രായ്,	ഫോൺ,	നിരക്ക്,	റിലയന്‍സ് ജിയോ,	എയര്‍ടെല്‍

രാജ്യത്തെ മൊബൈൽഫോൺ കോൾ ചാർജുകൾ വെട്ടിക്കുറയ്ക്കാന്‍ ട്രായ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുന്ന വേളയില്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജിലാണ് കുറവ് വരുത്താന്‍ ട്രായ് ഉദ്ദേശിക്കുന്നത്. നിലവില്‍ മിനിറ്റിന് 14 പൈസയോളമാണ് ഐ യു സി ചാര്‍ജായി ഈടാക്കുന്നത്. ഇത് 10 പൈസയില്‍ താഴെയാക്കാനാണ് ട്രായുടെ നീക്കെമെന്നാണ് സൂചന.
 
ടെലികോം മേഖലയിലേക്ക് റിലയൻസ് ജിയോയുടെ കടന്നുവരവാണ് ഈ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഏത് നെറ്റ് വർക്കിലേക്ക് വിളിക്കാനുള്ള പ്ലാനുകളാണ് നൽകുന്നത്. എന്നാൽ മുമ്പ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിങ്ങനെയുള്ള കമ്പനികള്‍ ഐയുസി ഇനത്തില്‍ കോടികളാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്.
 
കഴിഞ്ഞ വര്‍ഷം 10,279 കോടി രൂപയാണ് രാജ്യത്തെ ടെലികോം ഭീമനായ എയര്‍ടെല്‍ ഉപഭോക്താക്കളില്‍ നിന്നും നേടിയത്. ഐ.യു.സി ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എയര്‍ടെല്‍ ട്രായ് ചെയര്‍മാന് കത്തയക്കുകയും ചെയ്തിരുന്നു. ഇത് പരിഗണിക്കാതെയാണ് നിരക്കുകള്‍ കുറക്കാന്‍ ട്രായ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളുമായി ഹ്യൂണ്ടായ് i20 സ്‌പോര്‍ട്ട്സ് എഡിഷന്‍ വിപണിയിലേക്ക് !

ഹ്യൂണ്ടായ് i20യുടെ സ്‌പോര്‍ട്ടി പതിപ്പ് അവതരിപ്പിച്ചു. സ്‌പോര്‍ടി ലുക്ക് ...

news

റെനോ ക്വിഡിന് തിരിച്ചടി; അമ്പരപ്പിക്കുന്ന വിലയില്‍ റെക്കോര്‍ഡ് മൈലേജുമായി ന്യൂജെന്‍ ആള്‍ട്ടോ !

പുതിയ മാരുതി ആള്‍ട്ടോ വിപണിയിലേക്കെത്തുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ...

news

മസ്‌കുലാര്‍ ലുക്കില്‍ അര്‍ബന്‍ കോമ്പാക്ട് ക്രോസ്ഓവര്‍ സുസൂക്കി ഇഗ്നിസ് വിപണിയിലേക്ക് !

അര്‍ബന്‍ കോമ്പാക്ട് ക്രോസ്ഓവര്‍ ഇഗ്നിസുമായി സുസൂക്കി എത്തുന്നു. ഗയ്ക്കിന്തോ ഇന്‍ഡോനേഷ്യ ...

news

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും; തകര്‍പ്പന്‍ ഓണസമ്മാനവുമായി ബിഎസ്എന്‍എല്‍ !

ഓണം പ്രമാണിച്ച് പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 44 രൂപ പ്ലാനാണ് ഓണം ...

Widgets Magazine Widgets Magazine