ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റും കടമായി എടുക്കാം; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍‌വെ

ഇനി ട്രെയിന്‍ ടിക്കറ്റും കടമായി എടുക്കാം

FEATURED , IRCTC , TRAIN TICKETS , ന്യൂഡല്‍ഹി , ട്രെയിന്‍ ടിക്കറ്റ് , ഇന്ത്യന്‍ റെയില്‍‌വെ ,  ഐആര്‍സിടിസി
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (14:27 IST)
ഇനിമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കയ്യില്‍ കാശില്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. ഐ ആര്‍ സി ടി സിയുടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് 15 ദിവസത്തിനകം പണം നല്‍കുന്ന പുതിയ പദ്ധതിക്ക് ഇന്ത്യന്‍ റെയില്‍ വേയില്‍ തുടക്കമായി.

നേരത്തേ പണം മുടക്കി ടിക്കറ്റ് ബുക്ക് ചെയ്താലും ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ പണം തിരികെ സ്വന്തം അക്കൗണ്ടിലേക്കെത്താന്‍ ദിവസങ്ങളെടുത്തിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഐആര്‍സിടിസിയുടെ പുതിയ പദ്ധതി. അതേസമയം 15 ദിവത്തിനകം പണം ഒടുക്കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും ഐ ആര്‍ സി ടി സി അക്കൗണ്ട് റദ്ദ് ചെയ്യുമെന്നും റയില്‍‌വെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :