ഫ്ലിപ്പ്കാര്‍ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ് എത്തുന്നു; ഒക്‌ടോബര്‍ രണ്ടുമുതല്‍ ആറുവരെ

ഫ്ലിപ്‌കാര്‍ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ്

ന്യൂഡല്‍ഹി| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (11:14 IST)
ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉത്സവവുമായി ഫ്ലിപ്‌കാര്‍ട് വീണ്ടും. ഒക്‌ടോബര്‍ രണ്ടുമുതല്‍ ആറു വരെയാണ് ബിഗ് ബില്യണ്‍ ഡേയ്സ്. ബിഗ് ബില്യണ്‍ ഡേയ്സ് ആരംഭിക്കുന്ന ഒക്‌ടോബര്‍ രണ്ടാം തിയതി ഫാഷന്‍ വസ്ത്രങ്ങള്‍, ടിവി, ഹോം അപ്ലയന്‍സസ് എന്നിവയായിരിക്കും വിലക്കുറവില്‍ ലഭിക്കുക.

ഒക്‌ടോബര്‍ മൂന്നാം തിയതിയാണ് മൊബൈല്‍, മൊബൈല്‍ ആക്സസറീസ് എന്നിവ ലഭിക്കുക. നാലാം തിയതി ഇലക്‌ടോണിക് സാധനങ്ങളും അഞ്ച്, ആറ് തിയതികളില്‍ എല്ലാ സാധനങ്ങളും ബിഗ് ബില്യണ്‍ ഡേ ഓഫറില്‍ ലഭ്യമായിരിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പത്തുശതമാനം ഇന്‍സ്റ്റന്റ് ഡിസ്ക്കൌണ്ട് ലഭിക്കുന്നതായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :