സാംസങ് നോട്ട് 7 പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്ക്; മൊബൈല്‍ കുത്തിയിട്ട ഹോട്ടല്‍മുറിക്കും കേടുപാടുകള്‍; പിഴയായി ഈടാക്കിയത് 1800 ഓസ്ട്രേലിയന്‍ ഡോളര്‍

സാംസങ് നോട്ട് 7 പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്ക്

മെല്‍ബണ്‍| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (08:18 IST)
പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്ക്. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ആണ് സംഭവം. താം ഹുവ എന്നയാളുടെ മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്ത് ഉറങ്ങുമ്പോള്‍ ആയിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ കുത്തിയിട്ടിരിക്കുകയായിരുന്നു.

ഫോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ മുറിക്കും സാരമായ കേടുപാടുകള്‍ പറ്റി. മുറി നശിച്ചതിന് ഇയാളില്‍ നിന്ന് ഹോട്ടല്‍ അധികൃതര്‍ 1800 ഓസ്ട്രേലിയന്‍ ഡോളര്‍ ഈടാക്കി. അതേസമയം, ഈ തുക നല്കാമെന്ന് സാംസങ് സമ്മതിച്ചതായി താം ഹുവ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള 35 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തകരാര്‍ കണ്ടതിനെ തുടര്‍ന്ന്
ആഗോള വ്യാപകമായി രണ്ടര ലക്ഷത്തോളം സാംസങ് നോട്ട് 7 ഫോണുകള്‍
വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :