തകര്‍പ്പന്‍ ഫീച്ചറുകളും സവിശേഷതകളുമായി ഐഫോൺ 7 പുറത്തിറങ്ങി

പുത്തൻ ഫീച്ചറുകളുമായി ഐഫോൺ7പുറത്തിറങ്ങി

Iphone 7 , san francisco , Iphone , mobile phone , apple , tech , ആപ്പിൾ ഐഫോൺ 7 , ഐഫോൺ 7, ഐഫോൺ 7 പ്ലസ് , ആപ്പിള്‍ ഫോണ്‍ , മൊബൈല്‍
സാൻഫ്രാൻസിസ്കോ| jibin| Last Updated: വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (07:33 IST)
മൊബൈല്‍ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങി. ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി രണ്ട് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്.

പുതിയ രണ്ട് മോഡലുകള്‍ക്കും നിരവധി സവിശേഷതകള്‍ കമ്പനി പറയുന്നുണ്ടെങ്കിലും വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് ഫോണുകളുടെ പ്രധാന മേന്മയായി പറയുന്നത്. രണ്ട് ഫോണുകളും വ്യത്യസ്ഥ വലുപ്പത്തിലാണ് എന്നതും ശ്രദ്ധേയമാണ്.

ദീർഘദൂര ഫോട്ടോകൾക്കായുള്ള 'ഡ്യുവൽ ലെൻസ്" സിസ്റ്റം ആണ് ഐഫോൺ 7 പ്ലസിന്റെ ക്യാമറയിലുള്ളത്. എയർപോഡ്സ് എന്ന വയർലെസ് ഹെഡ്ഫോണും ചടങ്ങിൽ ആപ്പിൾ അവതരിപ്പിച്ചു. ഒക്ടോബർ ഏഴിന് ഫോൺ ഇന്ത്യയിലെത്തും. 60,000 രൂപയിലാണ് പുതിയ മോഡലുകളുടെ വില ആരംഭിക്കുന്നത്.

ഉയർന്ന റെസലൂഷനിലുള്ള ഡ്യുവൽ കാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഐഫോൺ 7 പ്ലസിന്റെ പിൻ കാമറയാണ് ഡ്യുവൽ ആയി പുറത്തിറങ്ങിയിരിക്കുന്നത്. ജെറ്റ് ബ്ലാക്ക് നിറങ്ങളിലുൾപ്പെടെയായിരിക്കും പുതിയ ഫോണുകൾ ലഭ്യമാകുക.

ഇയർഫോൺ ജാക്ക് പുതിയ ഫോണുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലൈറ്റ്നിംഗ് കണക്ടർ ആണ് ഫോണിലെ ഏക കണക്ടിംഗ് ജാക്ക്. വയർലെസ് ഇയർഫോണുകളും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. സ്വിം പ്രൂഫ് ആണ് ആപ്പിളിന്റെ പുതിയ സ്മാർട് വാച്ചിന്റെ പ്രത്യേകത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :