മലയാളികളുടെ ദുരൂഹ തിരോധാനം: ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശം ലഭിച്ചു

കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവർ വീട്ടിലേക്ക് വീണ്ടും സന്ദേശം അയച്ചു.

കാസർകോട്| സജിത്ത്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (10:24 IST)
കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവർ വീട്ടിലേക്ക് വീണ്ടും സന്ദേശം അയച്ചു.
തൃക്കരിപ്പൂർ പടന്നയിലെ ഡോക്ടര്‍ ഇജാസിന് മകള്‍ ജനിച്ചതായി ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹോദരനാണ് സമൂഹ മാധ്യമായ ടെലഗ്രാം വഴി സന്ദേശം ലഭിച്ചത്. ഇവരോടൊപ്പം കാണാതായ അബ്ദുൽ റാഷിദിന്റെ അക്കൗണ്ടിൽനിന്നാണ് സന്ദേശം ലഭിച്ചത്.

അതേസമയം, കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേര്‍ അഫ്ഗാനിസ്ഥാനിലെത്തിയതായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിദേശ രാജ്യങ്ങളായ ഇറാനും അഫ്ഗാനിസ്ഥാനും വ്യക്തമാക്കിയതായി ഒരു പ്രമുഖ ഹിന്ദു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. കേരളത്തില്‍ നിന്നും കാണാതായവര്‍ നേരത്തെ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാന്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയെന്നാണ് അന്വേഷണ സംഘം അറിയിച്ചിരുന്നത്.

തുടര്‍ന്നാണ് ഇവരുടെ യാത്രയെക്കുറിച്ചുളള വിശദാംശങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ അധികൃതര്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെടുന്നത്. എന്നാൽ ഇവരെകുറിച്ച് ഒരു വിവരവുമില്ലെന്നാണ് ബന്ധപ്പെട്ട രാജ്യങ്ങൾ മറുപടി നൽകിയെന്ന് ആഭ്യന്തരവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കാസർകോട്, പാലക്കാട് എന്നിവിടങ്ങളിൽനിന്നാണ് 21 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :