നിരത്തില്‍ നിറഞ്ഞാടാന്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ ‘സലോണ്‍’ പതിപ്പുമായി സുസൂക്കി വിപണിയിലേക്ക് !

ചൊവ്വ, 2 ജനുവരി 2018 (11:14 IST)

Suzuki Swift Sport Salon , wift Sport Salon , Latest edition of Swift , Salone , Suzuki salon , swift sport , സുസൂക്കി , സ്വിഫ്റ്റ് , സ്വിഫ്റ്റ് സ്‌പോര്‍ട്ട് , സ്വിഫ്റ്റ് സ്‌പോര്‍ട്ട് സലോണ്‍

സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ‍എത്തുന്നു‍. സ്വിഫ്റ്റ് സ്‌പോര്‍ട്ട് സലോണ്‍ എന്ന പേരിലാണ് പുതിയ ഹാച്ച് എത്തുക. ജനുവരിയില്‍ നടക്കാനിരിക്കുന്ന 2018 ടോക്കിയോ ഓട്ടോ എക്സ്പോയ്ക്ക് മുന്നോടിയായാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ട് സലോണ്‍ പതിപ്പിനെ സുസൂക്കി അവതരിപ്പിച്ചത്.
 
പുറം മോഡിയിലുള്ള കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ട് സലോണിന്റെ മുഖ്യ ആകര്‍ഷണം. ലിമിറ്റഡ് എഡിഷന്‍ ടാഗോടെയായിരിക്കും ഈ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പിനെ സുസൂക്കി വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനായിരിക്കും ഹാച്ചിന് കരുത്തേകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
പുതിയ മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമിലാണ് പുതിയ സലോണ്‍ പതിപ്പ് എത്തുന്നത്. അതോടൊപ്പം തന്നെ റെഡ് ഫിനിഷ് നേടിയ ഫ്രണ്ട് ലിപ് സ്‌പോയിലറും സൈഡ് സ്‌കേര്‍ട്ടുകളും സ്വിഫ്റ്റില്‍ നല്‍കിയിട്ടുണ്ട്. സാറ്റിന്‍ ഗ്രെയ് സ്‌കീമിലാണ് പുതിയ ഹാച്ച്ബാക്കിന്റെ ഫ്രണ്ട് ഗ്രില്‍ നല്‍കിയിരിക്കുന്നത്‍.
 
പിന്‍ഡോറുകള്‍ക്ക് നല്‍കിയിരിക്കുന്ന സ്‌പോര്‍ട് ബ്രാന്‍ഡിംഗ്, അഗ്രസീവ് ഡീക്കലുകള്‍, പുത്തന്‍ ഡിസൈനിലുള്ള ബ്ലാക് അലോയ് വീലുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്‌ളാറ്റ്‌ബോട്ടം സ്റ്റീയറിംഗ് വീല്‍, റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നീ ഫീച്ചറുകളും സലോണില്‍ നല്‍കിയിട്ടുണ്ട്.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സുസൂക്കി സ്വിഫ്റ്റ് സ്വിഫ്റ്റ് സ്‌പോര്‍ട്ട് സ്വിഫ്റ്റ് സ്‌പോര്‍ട്ട് സലോണ്‍ Salone Suzuki Salon Swift Sport Wift Sport Salon Latest Edition Of Swift Suzuki Swift Sport Salon

ധനകാര്യം

news

ക്രിസ്മസ്- പുതുവര്‍ഷ ആഘോഷം: പൂക്കുറ്റിയാകാൻ മലയാളി അകത്താക്കിയത് 480 കോടിയുടെ മദ്യം !

ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളില്‍ മലയാളികള്‍ കുടിച്ചുതീര്‍ത്തത് 480.14 കോടി രൂപയുടെ മദ്യം. ...

news

ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ശക്തനായ എതിരാളി; കവാസാക്കി വള്‍ക്കന്‍ എസ് 650 വിപണിയിലേക്ക്

തങ്ങളുടെ ആദ്യ ക്രൂയിസര്‍ ബൈക്കുമായി കാവാസാക്കി ഇന്ത്യയില്‍. കവാസാക്കി വള്‍ക്കന്‍ എസ് ...

news

കാത്തിരിപ്പിന് വിരാമം; തകര്‍പ്പന്‍ ഫീച്ചറുകളുമായി നോക്കിയ വണ്‍ ആന്‍ഡ്രോയ്ഡ് ഒറിയോ ഗൊ എത്തുന്നു !

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ 2018 മാര്‍ച്ചില്‍ വിപണിയിലേക്കെത്തുന്നു. തകര്‍പ്പന്‍ ...

news

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പുത്തന്‍ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400 വിപണിയിലേക്ക് !

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പുതിയ മോഡലുകളെ അണിനിരത്തി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജ്. ...