ഒടുവില്‍ തീരുമാനമായി; നിരത്തില്‍ നിറഞ്ഞാടാന്‍ പുതിയ സ്വിഫ്റ്റ് ഫെബ്രുവരിയിൽ !

ബുധന്‍, 6 ഡിസം‌ബര്‍ 2017 (14:03 IST)

New Maruti Suzuki Swift , new suzuki swift hybrid, suzuki swift hybrid, swift hybrid, swift, സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ്,  സുസുക്കി, സ്വിഫ്റ്റ് ഹൈബ്രിഡ്, സ്വിഫ്റ്റ് , പുതിയ സ്വിഫ്റ്റ്

കാത്തിരിപ്പിന് വിരാമമാകുന്നു. മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തവർഷം വിപണിയിലേക്കെത്തും. വരുന്ന ഫെബ്രുവരിയില്‍ ഡൽഹിയിൽ വെച്ചു നടക്കുന്ന രാജ്യാന്തര ഓട്ടോഎക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിനെ കമ്പനി പുറത്തിറക്കുന്നത്.
 
നിലവിൽ ജപ്പാൻ, യുറോപ്പ്, ഓസ്ട്രേലിയ എന്നീ വിപണികളിലാണ് പുതിയ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങള്‍ക്കുമനുസരിച്ചായിരിക്കും പുതിയ സ്വിഫ്റ്റ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
അതുകൊണ്ടു തന്നെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും അടിമുടി മാറ്റങ്ങളുമായായിരിക്കും പുതിയ സ്വിഫ്റ്റ് എത്തുക. അതേസമയം രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച സ്പോർട്സ്, ഹൈബ്രിഡ് എന്നീ പതിപ്പുകള്‍ തുടക്കത്തിൽ തന്നെ ഇന്ത്യന്‍ വിപണിയിലേക്കെത്തില്ലയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 
 
ബലേനൊ ആർഎസിലുടെ അരങ്ങേറ്റം കുറിച്ച 1 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിനായിരിക്കും ഇന്ത്യന്‍ നിരത്തില്‍ സ്വിഫ്റ്റിനു കരുത്തേകുക. അതോടൊപ്പെം 1.2 ലീറ്റർ പെട്രോൾ എൻജിനും 1.3 ലീറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടായേക്കുമെന്നും സൂചനയുണ്ട്.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് സ്വിഫ്റ്റ് പുതിയ സ്വിഫ്റ്റ് Swift Swift Hybrid Suzuki Swift Hybrid New Maruti Suzuki Swift New Suzuki Swift Hybrid

ധനകാര്യം

news

21,999 രൂപയ്ക്ക് ഗൂഗിള്‍ പിക്സല്‍ 2 സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം ?; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാർട്ട് !

ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ഫ്ലിപ്കാർട്ട് രംഗത്ത്. ഡിസംബർ 7ന് ...

news

357 രൂപയ്ക്ക് റീചാർജ് ചെയ്യൂ... അത്രയും തുക കാഷ്ബാക്കായി നേടൂ; കിടിലന്‍ ഓഫറുമായി ഐഡിയ

പുതിയൊരു കിടിലന്‍ ഓഫറുമായി ഐഡിയ. 357 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവൻ തുകയും ...

news

എട്ട് ജിബി റാമും ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുമായി വണ്‍ പ്ലസ് 5ടി ‘സ്റ്റാര്‍ വാര്‍ എഡിഷന്‍’ വിപണിയിലേക്ക്

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമായി മാറിയ വണ്‍പ്ലസ് 5 ടിയുടെ സ്റ്റാര്‍വാര്‍ എഡിഷന്‍ ...

news

സാംസങ്ങിന് പണിയാകുമോ ? ജിയോണിയുടെ ഹൈ-എന്‍ഡ് ഫ്ളിപ് ഫോണ്‍ വിപണിയിലേക്ക് !

സാംസങ്ങിനു പിന്നാലെ തകര്‍പ്പന്‍ ഫ്ളിപ് ഫോണുമായി ജിയോണി. പ്രമുഖ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ ...

Widgets Magazine