നിരത്തുകളില്‍ നിറഞ്ഞാടാന്‍ മരുതി; സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലേക്ക് !

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷനുമായി മാരുതി; വില 5.44 ലക്ഷം രൂപ

Maruti Suzuki Swift Limited Edition , Maruti Suzuki Swift , Limited Edition , Maruti Suzuki Swift , Swift ,  സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ , മാരുതി സുസുക്കി , മാരുതി സുസുക്കി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍
സജിത്ത്| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (10:00 IST)
സ്വിഫ്റ്റിന്റെ പുതിയ ലിമിറ്റഡ് എഡിഷനുമായി മാരുതി. ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകുമെന്നുള്ള റിപ്പോര്‍ട്ട് സഹിതമാണ് പുത്തന്‍ സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്റെ പരസ്യം മാരുതി പുറത്ത് വിട്ടിരിക്കുന്നത്. ബോണറ്റിലും വശങ്ങള്‍ക്കും റൂഫിനും കുറുകെ ഒരുക്കിയിട്ടുള്ള ഡീക്കലുകളാണ് പുത്തന്‍ ലിമിറ്റഡ് എഡിഷന്റെ പ്രധാന ആകര്‍ഷണം.

പുത്തന്‍ ഡീക്കലുകള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള സീറ്റ് കവറുകളും സ്റ്റീയറിംഗ് വീല്‍ കവറും ഈ സ്വിഫ്റ്റില്‍ മാരുതി നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്‍പ്പെടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

തകര്‍പ്പന്‍ ബാസ് നല്‍കുന്ന സ്പീക്കറുകള്‍, കാര്‍പറ്റ് മാറ്റുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ലിമിറ്റഡ് എഡിഷനില്‍ മാരുതി ഒരുക്കിയിട്ടുണ്ടെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. പുതുതലമുറ സ്വിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മാരുതിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലായിരിക്കും പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിക്കുക. മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 5.44 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ പെട്രോള്‍ പതിപ്പ് ലഭ്യമാവുക. അതേസമയം 6.39 ലക്ഷം രൂപ വിലയിലായിരിക്കും സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ ഡീസല്‍ പതിപ്പ് ഒരുങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :