നിരത്തില്‍ ചീറിപ്പായാന്‍ തകര്‍പ്പന്‍ ലുക്കില്‍ സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് വിപണിയിലേക്ക്

2017 സുസൂക്കി ജിക്‌സര്‍ എസ്പി സീരീസ് എത്തി

New Suzuki Gixxer SP and Gixxer SF SP launched , new 150cc bikes , new faired bike under Rs 1 lakh , sew suzuki bikes , സുസൂക്കി ജിക്‌സര്‍ എസ്എഫ് എസ്‌പി , ജിക്‌സര്‍ എസ്‌പി , സുസൂക്കി , സുസൂക്കി ജിക്‌സര്‍
സജിത്ത്| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (09:43 IST)
ജിക്‌സറിന്റെ പുതിയ എസ്‌പി സീരീസിനെ സുസൂക്കി അവതരിപ്പിച്ചു. ഫ്യൂവല്‍ ഇഞ്ചക്ഷനും എബിഎസുമുള്ള ജിക്‌സര്‍ എസ്എഫ് എസ്‌പി, ജിക്‌സര്‍ എസ്‌പി എന്നീ മോഡലുകളെയാണ് കമ്പനി പുറത്തിറക്കിയത്. എബിഎസ്, എഫ്‌ഐ ഫീച്ചറുകളുള്ള സുസൂക്കി ജിക്‌സര്‍ എസ്എഫ് എസ്പിയ്ക്ക് 99,312 രൂപയും സുസൂക്കി ജിക്‌സര്‍ എസ്പിയ്ക്ക് 81,175 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

മെക്കാനിക്കല്‍ മുഖത്ത് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുതിയ മോഡലുകള്‍ എത്തുന്നത്. ഫ്യൂവല്‍ ടാങ്കിലും ഫ്രണ്ട് കൗളിലും ഇടംപിടിക്കുന്ന പുതിയ ഗ്രാഫിക്‌സും മൂന്നു കളര്‍ കോമ്പിനേഷനുമാണ് 2017 ജിക്‌സര്‍ എസ്പി സീരീസിന്റെ പ്രധാനപ്പെട്ട സവിശേഷത. സ്‌പോര്‍ടി മുഖത്തിലേക്കുള്ള സൂചനയായി ജിക്‌സര്‍ എസ്പി 2017 എന്ന എബ്ലവും മോട്ടോര്‍സൈക്കിളുകളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

155 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ജിക്‌സര്‍ എസ്എഫ് എസ്പി, ജിക്‌സര്‍ എസ്പി എന്നീ മോഡലുകള്‍ക്ക് കരുത്തേകുന്നത്. പരമാവധി 14.8ബി‌എച്പി കരുത്തും 14 എന്‍‌എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിന് നല്‍കിയിട്ടുള്ളത്. ഓറഞ്ച് ബ്ലാക് കളര്‍സ്‌കീമിലാണ് 2017 ജിക്‌സര്‍ എസ്പി സീരീസ് ലഭ്യമാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :