ന്യായമായ വില, തകര്‍പ്പന്‍ ഫീച്ചറുകള്‍; സാംസങ്ങ് ഗാലക്‌സി സി7 പ്രോ വിപണിയില്‍

സാംസങ്ങ് ഗാലക്‌സി സി7 പ്രോ ഇന്ത്യയിലെത്തി

സജിത്ത്| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (11:54 IST)
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സാംസങ്ങ് ഗാലക്‌സി സി7 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യ വഴിയാണ് ഫോണിന്റെ വില്പന. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. ഗോള്‍ഡ്, നേവി ബ്ലൂ എന്നീ നിറങ്ങളില്‍ എത്തുന്ന ഈ ഫോണിന് 27,990 രൂപയാണ് വില.

5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്, 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626SoC, 4ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകള്‍ ഈ ഫോണിലുണ്ട്.

ഡ്യുവല്‍ നാനോ സിം, ഫോണിന്റെ മുന്നിലെ ഫിസിക്കല്‍ ഹോം ബട്ടണിലുള്ള ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, മുന്നിലും പിന്നിലുമായി 16എംപി ക്യാമറ, ആക്‌സിലറോ മീറ്റര്‍, ഡിജിറ്റല്‍ കോംപസ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്‍ ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌ക്കോപ്പ്, യുഎസ്ബി ടൈപ്പ്-സി, ബ്ലൂട്ടൂത്ത് v4.2, ജിപിഎസ്, 4ജി എല്‍ടിഇ, എന്‍എഫ്‌സി, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :