എസ് ബൈക്ക് മോഡ്, 128 ജിബി സ്റ്റോറേജ്; സാംസങ്ങ് ഗാലക്സി ജെ3 പ്രോ വിപണിയില്‍

സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ വിപണിയില്‍

samsung, galaxy, moto, mobile, news, technology, സാംസങ്ങ്, ഗാലക്‌സി, മോട്ടോ, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified വെള്ളി, 7 ഏപ്രില്‍ 2017 (10:52 IST)
സാംസങ്ങിന്റെ ജെ സീരീസിലെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ജെ3 പ്രൊ വിപണിയിലെത്തി. അള്‍ട്രാ ഡാറ്റ സേവിങ്ങ് മോഡ് എന്ന സവിശേഷതയുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഇതുമൂ‍ലം ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെ ഡാറ്റ ലാഭിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. എസ് ബൈക്ക് മോഡോടെ എത്തുന്ന ഈ ഫോണിന് 8,490 രൂപയാണ് വില. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പാണ് ഒ എസ്.

5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പിന്‍ ക്യാമറ,
5എംപി മുന്‍ ക്യാമറ 4ജി എല്‍റ്റിഇ, മൈക്രോ യുഎസ്ബി സപ്പോര്‍ട്ട്, 2600എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :