ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ... ആന്‍ഡ്രോയിഡ് ഫോണ്‍ സ്മാര്‍ട്ടല്ലെന്ന പരാതി ഒഴിവാക്കാം !

ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ സ്മാര്‍ട്ടാക്കാം!

ram, android, mobile, tips, how to, news, technology, റാം, ആന്‍ഡ്രോയിഡ്, മൊബൈല്‍, ടിപ്‌സ്, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (10:21 IST)
ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എങ്കിലും പലതരത്തിലുള്ള പ്രശ്നങ്ങളും ഈ ഫോണുകളില്‍ കണ്ടുവരാറുണ്ട്. പ്രത്യേകിച്ചും അതിലെ സ്പീഡിനെ കുറിച്ചാണ് പരാതി ഉയരാറുള്ളത്. ഒരു ജിബി റാമോ അതില്‍ കുറവുളളതോ ആയ ഫോണുകളിലാണ് ഈ പ്രശ്‌നം അധികമായി അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനുള്ള പ്രശ്‌നം നിങ്ങള്‍ക്കു തന്നെ പരിഹരിക്കാന്‍ സാധിക്കും.

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ടാസ്‌ക്ക് കില്ലര്‍ എന്ന ആപ്ലിക്കേഷനുകള്‍. ഒരു നിശ്ചിത സമയം കഴിഞ്ഞശേഷം പല ആപ്ലിക്കേഷനുകളും പ്രവര്‍ത്തനരഹിതമാക്കുന്നതിന് ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് കഴിയും. ഈ ആപ്ലിക്കേഷനുകള്‍ കൂടാതെ നെമസ്, നോവ, ലെറ്റ്‌നിങ്ങ് എന്നിങ്ങനെയുള്ളവയും ഫോണിന്റെ വേഗതയെ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ധാരാളം പ്രീ-ഇന്‍സ്റ്റോള്‍ ആപ്ലിക്കേഷനുകള്‍ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും അവ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ ചെയ്യുന്നതും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്പീഡ് കൂട്ടാന്‍ സഹായകമാണ്.
ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ അണ്‍-ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതും വളരെ നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :