ഡസ്റ്ററിനു ശേഷം ക്യാപ്ച്ചര്‍ എന്ന പുതിയ എസ്‌യുവിയുമായി റിനോള്‍ട്ട് ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക് പുത്തന്‍ എസ്‍യുവിയുമായി റിനോള്‍ട്ട്

Renault Kaptur, Renault DUSTER, SUV റിനോള്‍ട്ട് ഡസ്റ്റര്‍, റിനോള്‍ട്ട് ക്യാപ്ച്ചര്‍, എസ്‌യുവി
സജിത്ത്| Last Modified ചൊവ്വ, 1 നവം‌ബര്‍ 2016 (12:42 IST)
ഡസ്റ്ററിന്‍റെ ഉജ്ജ്വല വിജയത്തിനു ശേഷം ‘ക്യാപ്ച്ചര്‍’ എന്ന പുതിയ എസ്‌യുവിയുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോള്‍ട്ട് ഇന്ത്യയിലേക്കെത്തുന്നു. മൂന്ന് നിരയിലുള്ള സെവൻ സീറ്റർ എസ്‌യുവിയായിട്ടാണ് ക്യാപ്ച്ചര്‍ ഇന്ത്യയിലെത്തുക എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിനോ ഡസ്റ്ററിനും മുകളിലായി ഇടംപിടിക്കാന്‍ ഫൈവ് സീറ്റർ എസ്‌യുവി വിഭാഗത്തില്‍ തന്നെയായിരിക്കും ക്യാപ്ച്ചറിന്റെ അരങ്ങേറ്റം.




Renault Kaptur, Renault DUSTER, SUV റിനോള്‍ട്ട് ഡസ്റ്റര്‍, റിനോള്‍ട്ട് ക്യാപ്ച്ചര്‍, എസ്‌യുവി
ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ക്യാപ്ച്ചര്‍ എന്ന പേരിനുപകരം എച്ച്എച്ച്എ എന്ന കോഡ് നാമത്തിലാവും അടുത്തവര്‍ഷത്തോടുകൂടി ഇന്ത്യന്‍ വിപണിയില്‍ വാഹനമെത്തുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എക്‌സ്‌ഷോറൂം 14.8ലക്ഷമാണ് ടോപ്പ് എന്റ് ഡസ്റ്റര്‍ മോഡലുകളുടെ വിപണി വില. പുത്തന്‍ വാഹനം ഇന്ത്യന്‍ വിപണിയലെത്തുന്നതോടെ ഡസ്റ്ററിന്റെ വില കുറയ്ക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

Renault Kaptur, Renault DUSTER, SUV റിനോള്‍ട്ട് ഡസ്റ്റര്‍, റിനോള്‍ട്ട് ക്യാപ്ച്ചര്‍, എസ്‌യുവി
ഡസ്റ്ററില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ഡിസിഐ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഈ പുതിയ വാഹനത്തിനും കരുത്തേകുന്നത്. 110 ബിഎച്ച്പി കരുത്തും 245എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍ജിന് സാധിക്കും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോ ആയിരിക്കും പുതിയ എസ്‌യുവിയില്‍ ഉള്‍പ്പെടുത്തുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

Renault Kaptur, Renault DUSTER, SUV റിനോള്‍ട്ട് ഡസ്റ്റര്‍, റിനോള്‍ട്ട് ക്യാപ്ച്ചര്‍, എസ്‌യുവി
ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തുന്നതിന് പകരം റിനോയുടെ എഫിഷ്യന്റ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ടൂ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് തുടങ്ങിയ ഓപ്ഷനുകളും ഈ എസ്‌യുവില്‍ ഉള്‍പ്പെടുത്തും. പുറമെയുള്ള ഫീച്ചറുകള്‍ യൂറോപ്പ്യന്‍ ക്യാപ്ച്ചറിന് സമാനമാണെങ്കിലും ഡസ്റ്ററിന്റെ ബിഒ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയ വാഹനമായിരിക്കും ഇന്ത്യന്‍ നിരത്തിലെത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :